മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു. ചൈനയില്‍ 1300 ഓളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

11:02 PM (IST) Apr 17
മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു. ചൈനയില്‍ 1300 ഓളം മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ഇന്ന് 961 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യു കെയില്‍ 847 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ന് ഇതുവരെ ആഗോളതലത്തില്‍ 5237 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
10:46 PM (IST) Apr 17
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാര്‍ഡുകളിലും കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. കിഴക്കോത്ത് (12-ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ (6), അഴിയൂര്‍ (4,5), ചെക്യാട് (10), തിരുവള്ളൂര്‍ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8), എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും (42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍) കൊവിഡ് ഹോട്‌സ്‌പോട്ടായ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്
10:31 PM (IST) Apr 17
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കി ദില്ലി കോർപ്പറേഷൻ. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. പാൻ, പുകയില, കൈനി, ഗുഡ്ക്ക തുടങ്ങിയവ ചവച്ച് തുപ്പുന്നവരിൽ നിന്ന് 2000 രൂപവരെ പിഴ ഈടാക്കാനാണ് തീരുമാനം
08:51 PM (IST) Apr 17
സംസ്ഥാനത്തെ 4 മേഖലകളാക്കി തിരിച്ച് ഉത്തരവിറങ്ങി. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിലാണ്. പത്തനംതിട്ട എറണാകുളം കൊല്ലം ജില്ലകളെ ഓറഞ്ച് എ സോണിലും, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകളെ ഓറഞ്ച് ബി സോണിലും ഉൾപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ സോണിൽ. റെഡ് സോണിൽ മെയ് 3 വരെ പൂർണ നിയന്ത്രണം. ഓറഞ്ച് എ യിൽ 24 നു ശേഷം ഭാഗിക ഇളവ്, ഓറഞ്ച് ബിയിൽ തിങ്കളാഴ്ചക്കു ശേഷം ഭാഗിക ഇളവ്. ഗ്രീനിൽ തിങ്കളാഴ്ചക്ക് ശേഷം കാര്യമായ ഇളവുകൾ ഉണ്ടാവും.
08:34 PM (IST) Apr 17
തിരൂർ സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരൂർ പുറത്തൂർ പുളിക്കൽ കുട്ടാപ്പു മകൻ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദൽമയിൽ മത്സ്യ വ്യാപാരിയായിരുന്നു. ഏഴ് ദിവസമായി ഇദ്ദേഹം കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അബുദാബിയിലെ ഖലീഫ ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ വച്ചാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
07:45 PM (IST) Apr 17
വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ക്ക് ഇന്നു ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ്.
07:29 PM (IST) Apr 17
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. 2525 പേരാണ് ഇന്ന് അറസ്റ്റിലായത്. 1916 വാഹനങ്ങളും പിടിച്ചെടുത്തു.
07:28 PM (IST) Apr 17
മുംബൈയിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 5 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2120 ആയി. 121 പേരാണ് ഇത് വരെ മരിച്ചത്.
07:10 PM (IST) Apr 17
മലപ്പുറം തിരൂർ സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. പുറത്തൂർ പുളിക്കൽ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദൽമയിൽ മത്സ്യ വ്യാപാരിയായിരുന്നു ഇയാൾ.
07:08 PM (IST) Apr 17
കൊവിഡ് രോഗത്തെ നേരിടുന്നതിൽ ശക്തമായ മുന്നേറ്റവുമായി കേരളം. ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരതിന്‍റെ നാലിരട്ടി പേർക്കാണ് കേരളത്തിൽ രോഗം ഭേദമായത്. ഇതേ കാലയളവിൽ അര ലക്ഷം പേരെ നിരീക്ഷണത്തിൽ നിന്ന് മാറ്റാനും സംസ്ഥാനത്തിന് സാധിച്ചു.
Read more at: ഒരാഴ്ചയിൽ പുതിയ രോഗികളുടെ നാലിരട്ടി രോഗമുക്തർ: ഇത് അഭിമാന കേരളം ...
06:45 PM (IST) Apr 17
തമിഴ്നാട്ടിൽ 56 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1323 ആയി.
06:43 PM (IST) Apr 17
ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ രാജ്യത്തെത്തിക്കാന്‍ 17 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടന്‍. അടുത്ത ആഴ്ചയോടെയാണ് 4000 യാത്രക്കാരെ കൊണ്ടുപോകാന്‍ 17 വിമാനങ്ങള്‍ അയക്കുക. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 20,000ത്തിന് മുകളില്‍ ബ്രിട്ടീഷ് പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബ്രിട്ടന്‍ അറിയിച്ചു. നേരത്തെ 21 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയച്ചിരുന്നു. അതിന് പുറമെയാണ് 17 വിമാനങ്ങള്‍ അയക്കാന്‍ തീരുമാനിച്ചത്.
06:39 PM (IST) Apr 17
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശിയുടെ രോഗം ഭേദമായി. ദുബായിൽ നിന്ന് വന്ന കോവിഡ് ബാധിതനായ ഇദ്ദേഹത്തിൻറെ 3 സാമ്പിളുകൾ നെഗറ്റീവ് ആയതിനനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തൂ. ഇനി രണ്ടു പേർ മാത്രമാണ് ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
06:08 PM (IST) Apr 17
കളമശേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആൾ മരിച്ചു. അസം സ്വദേശി ബിജോയ് കൃഷ്ണനാണ് മരിച്ചത്. ഗുരുതര കരൾ രോഗത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇയാൾക്ക് കോവിഡ് ഇല്ലെന്ന് മൂന്നു തവണ നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ പതിനൊന്നിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
06:07 PM (IST) Apr 17
കോഴിക്കോട് അഴിയൂർ സ്വദേശിയായ 31 കാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഴിയൂരില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള വ്യക്തിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആദ്യം പോസിറ്റീവായ ആളുടെ കൂടെ അതേ കടയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഇപ്പോള്‍ ഇയാൾക്ക് ലക്ഷണങ്ങള്‍ ഒന്നുമില്ല. ആരോഗ്യ നില തൃപ്തികരമാണ്. പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ 9 പേര്‍ രോഗമുക്തരായി. 10 പേര്‍ ചികിത്സയിലുണ്ട്.
05:56 PM (IST) Apr 17
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
05:53 PM (IST) Apr 17
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ്. കാസര്‍ക്കോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
05:53 PM (IST) Apr 17
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
Read more at: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക്; 10 പേർക്ക് രോഗം ഭേദമായി ...
05:52 PM (IST) Apr 17
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 13835 ആയി, 1076 പുതിയ കേസുകൾ 24 മണികകൂറിനുള്ളിൽ സ്ഥിരീകരിച്ചു, 32 പേർ 24 മണിക്കൂറിനുള്ളിൽ മരിച്ചതായി ആരോഗ്യമന്ത്രാലയം.
05:43 PM (IST) Apr 17
സംസ്ഥാനത്ത് കോവിഡ് കണ്ടെത്താൻ ആൻ്റി ബോഡി ടെസ്റ്റിന് സ്വകാര്യ ലാബുകൾക്കും അനുമതി. ഇത് സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി. എൻഎബിഎൽ അംഗീകാരം ഉള്ള ലാബുകൾക്ക് സർക്കാർ നിർദേശിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ടെസ്റ്റ് തുടങ്ങാം. സുപ്രീം കോടതി നിർദേശം അനുസരിച്ചുള്ള ഫീസ് ഇതിനായി വാങ്ങാം. കാരുണ്യ അടക്കം ആരോഗ്യ സുരക്ഷാ പദ്ധതികളിൽ ഉള്ള ബിപിഎൽ വിഭാഗത്തിന് സൗജന്യമായി ടെസ്റ്റ് ചെയ്യണം. സർക്കാർ നിർദേശിക്കുന്ന ദുർബല വിഭാഗങ്ങൾ അല്ലാത്തവർക്ക് 800 രൂപ ഫീസ്. ലാബുകൾ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്.
05:37 PM (IST) Apr 17
എൽഎൻജെപി ആശുപത്രിയിലെ കൊവിഡ് ഡ്യൂട്ടിലുള്ള നഴ്സുമാർക്ക് ഭക്ഷണം എത്തിച്ചില്ലെന്ന് പരാതി. ഒരു നഴ്സ് തലകറങ്ങി വീണു . പ്രതിഷേധിച്ചതോടെ 4 മണിയോടെയാണ് ആഹാരം എത്തിച്ചതെന്ന് നഴ്സുമാർ
05:26 PM (IST) Apr 17
നിലവിൽ രാജ്യത്തെ സ്ഥിതി ഇങ്ങനെ..(കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക
04:58 PM (IST) Apr 17
കൊവിഡ് രോഗികളുടെ എണ്ണം 3 ദിവസത്തിൽ ഇരട്ടിക്കുന്ന സാഹചര്യം മാറി. ഇപ്പോൾ അതിന്‍റെ തോത് 6.2 ദിവസമായി മാറിയെന്ന് ആരോഗ്യമന്ത്രാലയം. നിലവാരം കുറഞ്ഞ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ സ്വീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം.
04:36 PM (IST) Apr 17
രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ആരോഗ്യ മന്ത്രാലയം. പകർച്ച വ്യാധികളെ തടയുന്നതിനുള്ള കരുതലോടെയുള്ള പ്രവർത്തനം കേരളത്തിൽ ഉണ്ടാകുന്നു. കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം മാതൃകകൾ ഉണ്ടെന്ന് കേന്ദ്രം
04:20 PM (IST) Apr 17
ലോക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ മികച്ച രീതിയിലാണ് ഇപ്പോൾ കൊവിഡിനെ പ്രതിരോധിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം. ആൻ്റി കൊറോണ വാക്സിനായി ഇന്ത്യ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം. സംസ്ഥാനങ്ങൾക്ക് 5 ലക്ഷം റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യും.
04:14 PM (IST) Apr 17
ഇത് വരെ 1749 ആളുകൾ രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം, രോഗം ഭേദമാകുന്നവരുടെ തോത് 13 ശതമാനമായി കുറയുകയും ചെയ്തു. രോഗവ്യാപനത്തിൽ 40ശതമാനത്തിന്‍റെ കുറവുണ്ടെന്നും ആരോഗ്യ മന്ത്രാലയം.
03:34 PM (IST) Apr 17
ദില്ലി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളെ വീട്ടുടമകൾ ഭീഷണിപ്പെടുത്തുന്നതായി പരാതി. വാടക എത്രയും വേഗം അടയ്ക്കണം എന്നാവശ്യപ്പെടുന്നു. നാട്ടിലേക്ക് മടങ്ങിയവരെ നിരന്തരം ഫോണിൽ വിളിച്ചു ബുദ്ധിമുട്ടിക്കുന്നതായി വിദ്യാർത്ഥികൾ. വാടക നൽകിയില്ലെങ്കിൽ പഠന സാധനങ്ങൾ നശിപ്പിക്കുമെന്ന് ഭീഷണി. സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകുന്നില്ല. കേരള മുഖ്യമന്ത്രിക്കും ദില്ലി മുഖ്യമന്ത്രിക്കും അടക്കം മലയാളി വിദ്യാർത്ഥികളുടെ സംഘടന പരാതി നൽകി.
03:29 PM (IST) Apr 17
മദ്യഷാപ്പുകൾ തുറക്കാൻ കർണാടക സർക്കാർ തീരുമാനം, അനുമതി തേടി കേന്ദ്ര സർക്കാരിന് സംസ്ഥാനം കത്തെഴുതും. തബ്ലീഗ് സമ്മേളനവും നഞ്ചൻകോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമാണ് കർണാടകത്തിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ചത് എന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സർക്കാരിനോട് സഹകരിക്കുന്നില്ലെന്നും യെദിയൂരപ്പ.
03:21 PM (IST) Apr 17
ദില്ലിയിൽ 26 പൊലീസുകാർ നിരീക്ഷണത്തിൽ. ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥരെ ആണ് കരുതൽ നിരീക്ഷണത്തിൽ ആക്കിയത്. കൊവിഡ് ബാധിച്ച രണ്ടു കോൺസ്റ്റബിൾമാരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെ ആണ് കരുതൽ നിരീക്ഷണത്തിൽ ആക്കിയത്
02:27 PM (IST) Apr 17
തമിഴ്‌നാട്ടിൽ ഇന്ന് മാത്രം 64 പേർ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യവകുപ്പ്. ചെന്നൈയിൽ 30 പേർ, കോയമ്പത്തൂരിൽ 27, സേലം 7 പേരുമാണ് ഡിസ്ചാർജ് ആയത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
01:34 PM (IST) Apr 17
കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള ദില്ലി ലേഡി ഹാർഡിൻ മെഡിക്കൽ കോളേജിലും നഴ്സുമാർക്ക് അവഗണന. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് നൽകിയത് ഉപയോഗശൂന്യമായ മുറികൾ. ഗുരുദ്വാരകളിലെ ഹാളുകളിൽ കിടന്ന് ഉറങ്ങേണ്ട അവസ്ഥയെന്ന് നഴ്സുമാരുടെ പരാതി. പി ജി വിദ്യാർത്ഥികൾ ഉൾപ്പെടെ ഡോക്ടർമാർക്ക് പഞ്ചനക്ഷത്ര സൗകര്യം.
12:13 PM (IST) Apr 17
മുംബൈയിൽ വീണ്ടും മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കൊവിഡ്. വോക്കാർഡ് ആശുപത്രിയിൽ 12 മലയാളി നഴ്സുമാർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 മലയാളികളടക്കം 15 നഴ്സുമാർക്കും ഒരു ഡോക്ടർക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 50 മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയാണ്.
11:17 AM (IST) Apr 17
ഗൾഫ് നാടുകളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ വിദേശ മലയാളികൾക്കായി മെഡിക്കൽ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഇബ്രാഹിം സുലൈമാൻ സേട്ട് കൾച്ചറൽ ഫോറമാണ് ഹരജി നൽകിയത്. ഗൾഫ് നാടുകളിലെ ആരോഗ്യ രംഗം നിലവിലെ സാഹചര്യത്തെ അതിജീവിക്കാൻ അപര്യാപ്‍തമാണ്. കേരളത്തിൽ നിന്നും വിദഗ്ധ മെഡിക്കൽ സംഘത്തെ എത്രയും പെട്ടന്ന് അയക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
11:10 AM (IST) Apr 17
തമിഴ്‍നാട്ടില്‍ വീണ്ടും ലോക്ക് ഡൗണ്‍ ലംഘനം. തഞ്ചാവൂരിൽ ' മീറ്റ് ഫെസ്റ്റിവലിന് ' എത്തിയത് അമ്പതിലധികം പേരാണ്. ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. സംഘാടകനായ ശിവഗുരുവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു.
11:04 AM (IST) Apr 17
വൈറസ് ഓരോരുത്തരിലും പ്രവർത്തിക്കുന്ന സ്വഭാവത്തിലെ മാറ്റം കൊണ്ടാണ് കോഴിക്കോട് നിരീക്ഷണത്തില്‍ ഇരുന്നയാള്‍ക്ക് 29 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് പോസിറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. രോഗമുക്തി നേടിയാലും 14 ദിവസം ഐസൊലേഷൻ എന്നത് കർശനമായി പാലിക്കണം. സംഭവം പഠന വിധേയമാക്കുമെന്ന് കെ കെ ഷൈലജ .
10:50 AM (IST) Apr 17
കോയമ്പത്തൂരിൽ നിരീക്ഷണത്തിലായിരുന്ന 39 പൊലീസുകാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സന്നദ്ധ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്പർക്കം പുലർത്തിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നത്.
10:41 AM (IST) Apr 17
10:31 AM (IST) Apr 17
കൊവിഡ് സാഹചര്യം വിലയിരുത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാഹര്യങ്ങള്‍ ആര്‍ബിഐ സൂക്ഷ്‍മമായി നിരീക്ഷിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ സ്ഥിതി ഗുരുതരമാണ്. സാമ്പത്തിക സാഹചര്യം വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യ 1.9% വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു.
10:05 AM (IST) Apr 17
കൊവിഡിന്‍റെ പ്രഭാവകേന്ദ്രമായ വുഹാനിലെ മരണസംഖ്യയിൽ 1290 മരണങ്ങൾ കൂടി കൂട്ടിച്ചേർത്ത് ചൈനീസ് ഭരണകൂടം. നേരത്തെ പല കാരണങ്ങൾ കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ കണക്കാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ വുഹാനിലെ മാത്രം മരണസംഖ്യ 3869 ആയി. നേരത്തെ മരണപ്പെട്ടതിലും ഇരട്ടിയാളുകൾ വുഹാനിൽ മരിച്ചെന്നാണ് ഇതോടെ മനസിലാവുന്നത്.
09:39 AM (IST) Apr 17
കർണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് രഥോത്സവം. ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു.