Asianet News MalayalamAsianet News Malayalam

ഒരാഴ്ചയിൽ പുതിയ രോഗികളുടെ നാലിരട്ടി രോഗമുക്തർ: ഇത് അഭിമാന കേരളം

ഇന്ന് സംസ്ഥാനത്തിന് ഏറെ ആശ്വാസം നല്‍കുന്ന വാർത്തയാണ് പുറത്തുവന്നത്. സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലുള്ള ഒരാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്

four time more Covid  patient discharged within a week than confirmed in Kerala
Author
Thiruvananthapuram, First Published Apr 17, 2020, 6:24 PM IST

തിരുവനന്തപുരം: കൊവിഡ് രോഗത്തെ നേരിടുന്നതിൽ ശക്തമായ മുന്നേറ്റവുമായി കേരളം. ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരുടെ നാലിരട്ടിയാണ് കേരളത്തിൽ രോഗമുക്തരായത്. ഇതേ കാലയളവിൽ അര ലക്ഷം പേരെ നിരീക്ഷണത്തിൽ നിന്ന് മാറ്റാനും സംസ്ഥാനത്തിന് സാധിച്ചു.

ഇന്ന് സംസ്ഥാനത്തിന് ഏറെ ആശ്വാസം നല്‍കുന്ന വാർത്തയാണ് പുറത്തുവന്നത്. സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലുള്ള ഒരാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Follow Us:
Download App:
  • android
  • ios