
ദില്ലി: ദില്ലിയിൽ ഒരു മാസത്തിനിടെ അൻപതോളം മലയാളി നഴ്സുമാരാണ് കൊവിഡ് രോഗികളായത്. സഹപ്രവർത്തർക്കിടയിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് ഇപ്പോൾ ഒരു വിഭാഗം നഴ്സുമാർ. നിരീക്ഷണത്തിൽ പോകുന്ന നഴ്സുമാർക്ക് അടിസ്ഥാന സൗകര്യം പോലും ആശുപത്രികൾ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു.
രാജ്യതലസ്ഥാനമായ ദില്ലിയിൽ ഇരുപതിനായിരത്തോളം മലയാളി നഴ്സുമാർ വിവിധ ആശുപത്രികളിലായ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതുവരെ ദില്ലിയിൽ മാത്രം അൻപതോളം മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗബാധ മലയാളി നഴ്സുമാർക്കും ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐസോലേക്ഷനിലേക്ക് പോകണ്ടേ സാഹചര്യമാണ് പലർക്കും വെല്ലുവിളിയാകുന്നത്. പലയിടങ്ങളിലും ഐസോലേഷനായി താൽകാലിക സംവിധാനമാണ് ഒരുക്കിയിരുക്കുന്നത്. സ്വകാര്യ ആശുപത്രികൾ നീരീക്ഷണത്തിൽ കഴിയുന്ന നഴ്സുമാർക്ക് വേണ്ടത്ര സൗകര്യം ഒരുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
മക്കളും കുടുംബാഗങ്ങൾക്കും കൊവിഡ് വരുമോ എന്ന ആശങ്കയും നഴ്സുമാർ പങ്കുവെക്കുന്നു. രോഗം സ്ഥിരീകരിക്കുന്നതോടെ നിരവധി ആരോഗ്യപ്രവർത്തകർ നീരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ദില്ലിയിലെ ആശുപത്രികളുടെ ദൈനംദിന പ്രവർത്തനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam