കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു; 940 മരണം കൂടി സ്ഥിരീകരിച്ചു

By Web TeamFirst Published Oct 4, 2020, 10:13 AM IST
Highlights

നിലവിൽ 9,37,625 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 83.84 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. പത്തു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ്, രാജ്യത്തെ കോവിഡ് ബാധിതർ 65 ലക്ഷം പിന്നിട്ടത്. 

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 75,829 പുതിയ കേസുകളാണ് റിപ്പോർ‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 940 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 1,01,782 ആയി. നിലവിൽ 9,37,625 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 83.84 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. 

പത്തു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ്, രാജ്യത്തെ കോവിഡ് ബാധിതർ 65 ലക്ഷം പിന്നിട്ടത്.  മഹാരാഷ്ട്രയിൽ 278 മരണങ്ങളും 14,348 കേസുകളും പുതുതായി റിപ്പോർട്ട് ചെയ്തു. കർണാടകയിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ 9,886 പേരുടെ വർധന ഉണ്ടായി. പുതിയ 5,622 രോഗികൾ തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായി. ആന്ധ്രാ പ്രദേശിൽ 6,224 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ 7,13,014 ലേക്ക് ഉയർന്നു. ദില്ലിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 2,258 പേരുടെ വർധന ഉണ്ടായി. കേരളത്തിലും രോഗവ്യാപനം  കൂടുകയാണ്.

click me!