Latest Videos

കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി രോഗം

By Web TeamFirst Published Oct 21, 2020, 10:08 AM IST
Highlights

ഇന്നലെ 61,775 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ ചികിത്സയുള്ളത് 7,40,090 പേർ മാത്രമാണ്.

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 76,51,107 ആയി. 717 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,15,914 ആയി. 

ഇന്നലെ 61,775 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ ചികിത്സയുള്ളത് 7,40,090 പേർ മാത്രമാണ്. അതേ സമയം കൊവിഡ് രോഗം വന്ന മാറിയവർക്ക് ആന്റി ബോഡികൾ അഞ്ച് മാസത്തിൽ താഴെ മാത്രമാണ് നിലനിൽക്കുന്നതെന്നും ഇതിനാൽ വീണ്ടും രോഗം വരാതെയിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐസിഎംആർ അറിയിച്ചു.

click me!