തമിഴ്നാട്ടിൽ ആശങ്ക ഒഴിയുന്നില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Jun 8, 2020, 11:55 AM IST
Highlights

ഔദ്യോഗിക കണക്കനുസരിച്ച് തമിഴ്നാട്ടിൽ 269 പേരാണ് ഇത് വരെ രോഗം ബാധിച്ച് മരിച്ചത്. രോഗ വ്യാപനം എറ്റവും രൂക്ഷം ചെന്നൈ നഗരത്തിലാണ്. ഇന്നലെ മാത്രം 1,515 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. എറ്റവും വലിയ പ്രതിദിന വർധനവായിരുന്നു ഇത്. 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റൻ്റിനും ഒരു സെക്ഷൻ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സെക്രട്ടേറിയറ്റിലെ 42 ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. രാവിലെ എട്ട് മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പട്ടികയനുസരിച്ച് 31,667 പേർക്കാണ് ഇത് വരെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. 
 
ഔദ്യോഗിക കണക്കനുസരിച്ച് തമിഴ്നാട്ടിൽ 269 പേരാണ് ഇത് വരെ രോഗം ബാധിച്ച് മരിച്ചത്. രോഗ വ്യാപനം എറ്റവും രൂക്ഷം ചെന്നൈ നഗരത്തിലാണ്. ഇന്നലെ മാത്രം 1,515 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. എറ്റവും വലിയ പ്രതിദിന വർധനവായിരുന്നു ഇത്. 

76 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാണ് തമിഴ്നാട്ടിൽ ഉള്ളത്. ഇതിൽ 32 എണ്ണം സ്വകാര്യ ലാബുകളാണ്. ഇത് വരെ 5.9ലക്ഷം സാമ്പിളുകൾ പരിശോധിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്തെ കൊവി‍ഡ് ബാധിതരിൽ 86 ശതമാനത്തോളം പേർക്കും രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ പറഞ്ഞിരുന്നു. 

click me!