മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 31 ആയിരിക്കുകയാണ്. പൂണെയിൽ മാത്രം 15 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

06:33 PM (IST) Mar 15
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ കൊച്ചി എയർപ്പോർട്ടിൽ നിന്ന് പിടികൂടിയ യുകെ സ്വദേശിക്കും, വിദേശത്ത് നിന്ന് കോഴ്സ് കഴിഞ്ഞെത്തിയ ഡോക്ടർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 21 ആയി
05:22 PM (IST) Mar 15
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പാർട്ടി പരിപാടികൾ മാറ്റി വെക്കാൻ നിർദേശം നൽകി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാന ഘടകങ്ങൾക്ക് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചു. കൊവിഡ് 19ുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഇടയിൽ അവബോധം സൃഷ്ടിക്കാൻ പാർട്ടി പ്രവർത്തകർ മുൻകൈ എടുക്കണം എന്നും നദ്ദ ആവശ്യപ്പെട്ടിട്ടുണ്ട്.
05:21 PM (IST) Mar 15
കൊവിഡ് ചര്‍ച്ച ചെയ്യാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാര്‍ യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാകിസ്ഥാൻ ഒഴികെ എല്ലാ രാജ്യങ്ങളിലെയും രാഷ്ട്രതലവൻമാർ പങ്കെടുക്കുന്നുണ്ട്.
05:19 PM (IST) Mar 15
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഈ മാസം 31 വരെ വിനോദ പരിപാടികൾ അടക്കമുള്ളവയുടെ ഷൂട്ടിംഗ് നിർത്തി വെയ്ക്കാൻ ഇന്ത്യൻ ഫിലിം ആൻഡ് ടി വി ഡയറക്ടേഴ്സ് അസോസിയേഷൻ തീരുമാനിച്ചു
05:16 PM (IST) Mar 15
ഗുജറാത്തിൽ സ്കൂളുകൾ, കോളേജുകൾ, സിനിമാ തിയറ്ററുകൾ, മാളുകൾ എന്നിവയെല്ലാം മാർച്ച് 31 വരെ അടച്ചു. പൊതു സ്ഥലത്ത് തുപ്പിയാൽ 500 രൂപ പിഴ കർശനമായി നടപ്പാക്കുമെന്നും ഗുജറാത്ത് സർക്കാർ
03:41 PM (IST) Mar 15
| S. No. | Name of State / UT | Total Confirmed cases (Indian National) | Total Confirmed cases ( Foreign National ) | Discharged | Death |
| 1 | Delhi | 7 | 0 | 2 | 1 |
| 2 | Haryana | 0 | 14 | 0 | 0 |
| 3 | Kerala | 22 | 0 | 3 | 0 |
| 4 | Rajasthan | 2 | 2 | 0 | 0 |
| 5 | Telengana | 3 | 0 | 1 | 0 |
| 6 | Uttar Pradesh | 11 | 1 | 3 | 0 |
| 7 | Union Territory of Ladakh | 3 | 0 | 0 | 0 |
| 8 | Tamil Nadu | 1 | 0 | 0 | 0 |
| 9 | Union Territory of Jammu and Kashmir | 2 | 0 | 0 | 0 |
| 10 | Punjab | 1 | 0 | 0 | 0 |
| 11 | Karnataka | 6 | 0 | 0 | 1 |
| 12 | Maharashtra | 31 | 0 | 0 | 0 |
| 13 | Andhra Pradesh | 1 | 0 | 0 | 0 |
| Total number of confirmed cases in India | 90 | 17 | 9 | 2 | |
03:37 PM (IST) Mar 15
കാസർക്കോട് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് ക്ഷേത്രത്തിൽ ഉത്സവം നടത്തി.കുമ്പള പെർണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്. ആരോഗ്യവകുപ്പും പോലീസും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുത് എന്ന് നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഉത്സവം നടക്കുന്നത്.
02:16 PM (IST) Mar 15
കൊവിഡ് 19 സ്ഥിരീകരിച്ച യുകെ സ്വദേശിയെയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവരുടെ യാത്രാ വിവരങ്ങൾ പരിശോധിച്ച് റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ഇവരുടെ കൂടെയുണ്ടായിരുന്ന 17 പേർ ഇപ്പോൾ സ്വകാര്യ ഹോട്ടലിൽ ഐസൊലേഷനിൽ ആണ്.
01:58 PM (IST) Mar 15
മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച കൊവിഡ് 19 കേസുകളുടെ എണ്ണം 32 ആയി. 59 വയസുകാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
01:15 PM (IST) Mar 15
കോവിഡ് സംശയം ഉള്ള വിദേശി രക്ഷപെടാൻ ശ്രമിച്ച സംഭവം മുഖ്യമന്ത്രി ഇടുക്കി കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടി.
01:15 PM (IST) Mar 15
കണ്ണൂർ സർവകലാശാല നാളെ (മാർച്ച് 16ന്) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ ആവശ്യമായ ആരോഗ്യ ക്രമീകരണങ്ങൾ നടത്തണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫിസറിൽ നിന്ന് ആവശ്യമായ നിർദേശം സ്വീകരിക്കണമെന്നാണ് നിർദ്ദേശം.
12:53 PM (IST) Mar 15
ഇറ്റലിക്കാരന്‍റെ റൂട്ട് മാപ്പ് തയ്യാർ. കൊവിഡ് 19 സ്ഥിരീകരിച്ച വർക്കലയിലെ ഇറ്റാലിയൻ വിനോദസഞ്ചാരിയുടെ റൂട്ട് മാപ്പ് തയ്യാറായതായി ആരോഗ്യമന്ത്രി. ഇതനുസരിച്ച് ആവശ്യമായ നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
12:51 PM (IST) Mar 15
നെടുമ്പാശേരി വിമാനത്താവളം അടക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വരുന്നവരെ നിരീക്ഷക്കാൻ എല്ലാ സജീകരണവും ചെയ്തിട്ടുണ്ടെന്നും. വിദേശികളെ ശത്രുക്കളായി കാണേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി
12:49 PM (IST) Mar 15
കൊച്ചി വിമാനത്താവളം വഴി ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച ലണ്ടൻ സ്വദേശിയെയും അദ്ദേഹത്തിൻ്റെ ഭാര്യയേയും കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
12:37 PM (IST) Mar 15
രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം 107 ആയി ഉയർന്നു.
12:05 PM (IST) Mar 15
ചെന്നൈ: കേരളത്തിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. അതിർത്തി ജില്ലകളിൽ തിയ്യേറ്ററുകളും മാളുകളും അടച്ചിടാനും തമിഴ്നാട് തീരുമാനിച്ചു. കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, വെല്ലൂർ ഉൾപ്പടെ 16 ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് വരെ എല്ലാ സ്കൂളുകൾക്കും അവധിയും പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരള തമിഴ്നാട് അതിർത്തിയിൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് എത്തുന്നവരെ പരിശോധനയക്ക് ശേഷമാണ് കടത്തി വിടുന്നത്. ചരക്ക് വാഹനങ്ങൾ കെഎസ്ആർടിസി ബസുകൾ എന്നിവ ഉൾപ്പെടെ അണുവിമുക്തമാക്കുന്നുണ്ട്.
11:26 AM (IST) Mar 15
വിമാനത്തിലെ 270 പേരെയും പുറത്തിറക്കി പരിശോധിക്കും. എല്ലാവരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കാൻ തീരുമാനം. ദുബായ് എമിറേറ്റ്സ് വിമാനത്തിൽ ആണ് ഇയാൾ കയറിയത്. ഇവരെയെല്ലാം നിരീക്ഷണത്തിൽ വയ്ക്കും
11:23 AM (IST) Mar 15
കൊവിഡ് ബാധിതനായ ബ്രിട്ടീഷ് വിനോദസഞ്ചാരി അധികൃതരുടെ കണ്ണ് വെട്ടിച്ച് ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. വിമാനത്തിൽ കയറിയ ഇയാളടങ്ങുന്ന സംഘത്തെ കൊച്ചിയിൽ തിരിച്ചിറക്കി. 19 അംഗ സംഘമാണ് രോഗിക്കൊപ്പമുണ്ടായിരുന്നത്. മൂന്നാറിലെത്തിയ ഇയാൾ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തിയത് അധികൃതരുടെ കണ്ണുവെട്ടിച്ച്.
Read more at: കൊവിഡ് ബാധിതനായ ലണ്ടൻ സ്വദേശി മൂന്നാറിൽ നിന്ന് മുങ്ങിയതെങ്ങനെ ? ...
11:17 AM (IST) Mar 15
ബ്രിട്ടനിൽ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കൊവിഡ്. വിമാനത്തിൽ കയറിയ ഇയാളടങ്ങുന്ന സംഘത്തെ കൊച്ചിയിൽ തിരിച്ചിറക്കി. 19 അംഗ സംഘമാണ് രോഗിക്കൊപ്പമുണ്ടായിരുന്നത്. മൂന്നാറിലെത്തിയ ഇയാൾ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു .
Read More: ബ്രിട്ടനിൽ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കൊവിഡ്; കടന്നുകളയാന്‍ ശ്രമം, വിമാനത്തിൽ നിന്ന് തിരിച്ചിറക്കി
10:40 AM (IST) Mar 15
ദില്ലി: ദില്ലിയിൽ ജനക്പുരിയിൽ കോവിഡ് 19 ബാധിതനായ വ്യക്തി 813 പേരുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തി. എന്നാൽ ഇയാളുടെ റൂട്ട് മാപ്പ് പൂർണ്ണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 20 ന് ഇറ്റലിയിൽ നിന്ന് ദില്ലിയിൽ തിരിച്ചെത്തിയ ശേഷം മാർച്ച് 12 നാണ് രോഗബാധിതനാകുന്നത്. ഇയാളുടെ അമ്മയാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
Read more at: രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ദില്ലിയില്‍ ചികിത്സയിലായിരുന്ന 69കാരി മരിച്ചു ...
10:25 AM (IST) Mar 15
തിരുവനന്തപുരത്തു ചികിത്സിയിൽ ഉള്ള ഇറ്റാലിയൻ സ്വദേശിയയുടെ റൂട്ട് മാപ് തയാറാക്കാനായി ഇറ്റാലിയൻ ഭാഷ അറിയുന്ന ആളുടെ സഹായം തേടുന്നു.ഇറ്റാലിയൻ സ്വദേശിയിൽ നിന്ന് പൂർണമായി വിവരങ്ങൾ അറിയനായിട്ടില്ല എന്ന് അധികൃതർ
10:23 AM (IST) Mar 15
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന രഥോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ച് ക്ഷേത്രം ഭാരവാഹികൾ. ആരാധനാലയങ്ങളിലെ ഉൽസവമടക്കമുള്ള പരിപാടികൾ ചടങ്ങുകൾ മാത്രമാക്കി നടത്തണമെന്ന കർണാടക സർക്കാരിന്റെ നിർദേശത്തെത്തുടർന്നാണ് തീരുമാനം. മാർച്ച് 17 ന് ആണ് രഥംവലി. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ആണ് ഒഴിവാക്കിയത്.
10:13 AM (IST) Mar 15
പത്തനംതിട്ടയിൽ ചികിത്സയിൽ കഴിയുന്ന ഇറ്റലിയിൽ നിന്നെത്തിയ ആൾക്ക് രോഗം ലക്ഷണം. വിദേശത്ത് നിന്നെത്തിയ 430 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
10:12 AM (IST) Mar 15
കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിൽ 305 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 45 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ശേഷിക്കുന്ന 260 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ന് 10:30ന് കണ്ണൂർ കളക്ട്രേറ്റിൽ മത സാമുദായിക നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
10:09 AM (IST) Mar 15
പയ്യന്നൂർ: കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് കണ്ണൂർ പെരിങ്ങോം സ്വദേശിയെ പരിശോധിച്ച കാങ്കോലിലെ ഡോക്ടറെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഡോക്ടറെ കണ്ണൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഡോക്ടർക്ക് രോഗലക്ഷണങ്ങൾ ഒന്നിമില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം വ്യാപകമായതോടെയാണ് നടപടി. ഡോക്ടറുടെ സ്രവം പരിശോധിച്ച് ഇന്ന് തന്നെ ഫലം ലഭ്യമാക്കി ആശങ്കയകറ്റുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
10:05 AM (IST) Mar 15
ഇറാനിൽ കുടുങ്ങിക്കിടന്ന 234 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു . ഇറ്റലിയിലെ മിലാനിൽ നിന്നുള്ള സംഘവും തിരികെയെത്തി . വിദ്യാർത്ഥികളടക്കം 218 പേരാണ് ദില്ലിയിൽ തിരികെ എത്തിയത് . ഇവരെ ദില്ലിയിൽ 14 ദിവസം ഐസൊലേറ്റ് ചെയ്യും .
10:04 AM (IST) Mar 15
തൃശ്ശൂർ: കർണ്ണാടകയിലെ കൽബുർഗിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുമായി ബന്ധപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയെ തൃശ്ശൂരിയ ഐസൊലേഷൻ വാർഡിലാക്കി. ഇന്നലെ രാത്രിയാണ് ഇവർ തൃശ്ശൂരിൽ എത്തിയത്. നേരിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി. 11 പേരാണ് ഇന്നലെ തൃശ്ശൂരിൽ എത്തിയത്.
Read More: കൽബുർഗിയിലെ കൊവിഡ് ബാധിതനുമായി ബന്ധപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ഐസൊലേഷനിൽ
10:02 AM (IST) Mar 15
തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയിൽ കളയിക്കാവിള പൊലീസിന്‍റെ പരിശോധന. തമിഴ്നാട് അധികൃതരും വാഹനങ്ങൾ പരിശോധിക്കുന്നു.
10:00 AM (IST) Mar 15
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ കൊവിഡ് 19 സംശയിക്കുന്ന മൂന്ന് രോഗികൾ ആശുപത്രിയിൽ നിന്ന് കടന്ന് കളഞ്ഞു. അഹമ്മദ് നഗറിലെ ഒരു രോഗിക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
09:56 AM (IST) Mar 15
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം പത്തൊമ്പതില്‍ നിന്ന് 31 ആയി വര്‍ധിച്ചു.
Read More: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി; പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊവിഡ്