കൊവിഡ് ബാധിതരെന്ന് സംശയിക്കുന്നവര്‍ ആശുപത്രിയില്‍ മനപ്പൂര്‍വം തുപ്പിയെന്ന്; 42 പേര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Apr 4, 2020, 9:10 AM IST
Highlights

ആരോഗ്യ ജീവനക്കാര്‍ക്ക് നേരെയും ചിലര്‍ തുപ്പാന്‍ ശ്രമിച്ചതായി അധികൃതര്‍ പറഞ്ഞു. പലരും കെട്ടിടത്തിന് മുകളില്‍ കയറുകയായിരുന്നു. മറ്റ് വാര്‍ഡുകളിലെ ജനാലകളും അടച്ചു.
 

ഗുവാഹത്തി: അസമില്‍ കൊവിഡ് 19 ബാധിതരെന്ന് സംശയിക്കുന്നവര്‍ അഡ്മിറ്റ് ചെയ്ത വാര്‍ഡിലും പരിസരങ്ങളിലുമായി പലയിടങ്ങളിലും മനപ്പൂര്‍വം തുപ്പിയതായി ആരോപണം. ഗൊലാഘട്ട് ജില്ലാ ആശുപത്രിയിലാമ്. തുടര്‍ന്ന് വാര്‍ഡിലുണ്ടായിരുന്നവരെയും ജനലിന് പുറത്തുണ്ടായിരുന്നവരെയും സമ്പര്‍ക്ക വിലക്കിലാക്കി. സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മയും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. 

ആരോഗ്യ ജീവനക്കാര്‍ക്ക് നേരെയും ചിലര്‍ തുപ്പാന്‍ ശ്രമിച്ചതായി അധികൃതര്‍ പറഞ്ഞു. പലരും കെട്ടിടത്തിന് മുകളില്‍ കയറുകയായിരുന്നു. മറ്റ് വാര്‍ഡുകളിലെ ജനാലകളും അടച്ചു. 20 പേര്‍ക്കാണ് അസമില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ ഏറെപ്പേരും ദില്ലി നിസാമുദ്ദീനിലെ തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കൊവിഡ് 19 ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. 

ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി; കൊച്ചിയിൽ സ്ത്രീകൾ അടക്കം 41 പേർ അറസ്റ്റിൽ

രോഗികള്‍ മനപ്പൂര്‍വം തുപ്പുകയാണ്. ജനലിലൂടെ പുറത്തേക്ക് തുപ്പുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. അവരോട് ഇങ്ങനെ ചെയ്യരുതെന്ന് ബന്ധപ്പെട്ടവര്‍ പറയണം. രോഗികളോട് ഒരുതരത്തിലും ആരും മോശമായി പെരുമാറിയിട്ടില്ല-ആശപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. 

രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം മൂവായിരത്തോടടുക്കുകയാണ്. 62 പേര്‍ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 478 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. 

click me!