കൊവിഡ് രോഗികളിൽ റെക്കോർഡ് വർധന, പ്രതിദിനരോഗികൾ ഒന്നരലക്ഷത്തിലേക്ക്, 794 മരണം

By Web TeamFirst Published Apr 10, 2021, 9:53 AM IST
Highlights

ആകെ കേസുകളുടെ എൺപത് ശതമാനത്തിലധികം കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. രോഗ ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ  1,45,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  794 പേർ മരിച്ചു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. 10,46,631 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 

ആകെ കേസുകളുടെ എൺപത് ശതമാനത്തിലധികം കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് കുറയുന്നതും ആശങ്ക ജനകമാണെനാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രോഗവ്യാപനത്തെ തുടർന്ന് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. 

രോഗബാധ ഉയരുന്ന സാഹചര്യത്തിലും വാക്സീൻ ക്ഷാമം നേരിടുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണ്. നിലവിലെ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ അറിയിച്ചു. അടുത്ത മാസത്തോടെ പ്രതിമാസ ഉത്പാദനം 100 മില്യൺ ഡോസാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടും പ്രതിമാസ ഉത്പാദനം രണ്ട് ലക്ഷം ഡോസിൽ നിന്ന് 5 ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. വാക്സീൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് മരുന്ന് കമ്പനികളുടെ പ്രതികരണം.

click me!