രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ഇന്ന് 56,211 പേർക്ക് കൊവിഡ്

By Web TeamFirst Published Mar 30, 2021, 9:57 AM IST
Highlights

 24 മണിക്കൂറിനിടെ 271 പേര്‍ കൊവിഡ് ബാധിതരായി മരിച്ചു. 

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 56,211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച്ചയായി ആറുപതിനായിരത്തിൽ തുടരുന്ന പ്രതിദിന കണക്ക് ചെറിയ കുറവ് രേഖപ്പെടുത്തിയാണ് 56,211 ൽ എത്തിയത്. ഹോളി ആയതിനാൽ ഇന്നലെ പരിശോധനകളുടെ എണ്ണം കുറവായിരുന്നു. ഇതും കുറയാന്‍ കാരണമാണ്. 

രോഗം പുതുതായി സ്ഥിരീകരിച്ചതിൽ 84 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം 30000 കടന്നു. മഹാരാഷ്ട്രയിൽ ഒന്നാം തിയതി മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചിക്കുന്നതായുള്ള സൂചന സർക്കാർ നല്കിയിരുന്നു. 

എന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെതിരെ ബിജെപി രംഗത്ത് വന്നു. അതേസമയം രാജ്യത്തെ 430 ജില്ലകളിൽ നിന്ന് കഴിഞ്ഞ 28 ദിവസം  ഒരു കൊവിഡ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ അറിയിച്ചു. കൊവിഡ് വാക്സീൻ സ്വീകരിച്ച ചിലരിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തതെന്നും  ഇവർക്ക്  ആശുപത്രി ചികിത്സയുടെ ആവശ്യം വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

click me!