മഹാരാഷ്ട്രയിൽ രണ്ടാം ദിവസവും 2000 ലേറെ രോഗികൾ; മരണം 1249 ആയി, മുംബൈയിൽ രോഗികൾ 21000 കടന്നു

By Web TeamFirst Published May 18, 2020, 10:13 PM IST
Highlights

മുംബൈ നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 21000 കടന്നു. 804 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. 23 പേരാണ് മുംബൈയിൽ മാത്രം ഇന്ന് മരിച്ചത്.

മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം ദിവസവും 2000 ലേറെ പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 2033 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 35058 ആയി. ഇന്ന് 51 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1249 ൽ എത്തി. ഇതുവരെ 8437 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

മുംബൈ നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 21000 കടന്നു. 804 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ, മുംബൈയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം 21152 ആയി. 23 പേരാണ് മുംബൈയിൽ മാത്രം ഇന്ന് മരിച്ചത്. മഴക്കാലത്തിന് മുൻപ് രോഗത്തെ പൂർണമായി പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. രോഗവ്യാപന തോത് പിടിച്ച് നിർത്താനായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. എന്നാൽ റെഡ് സോണിൽ ഒരിളവും ഇപ്പോൾ നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!