പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് പുതുതായി 2,57,299 കൊവിഡ് രോഗികള്‍, 4194 മരണം

Published : May 22, 2021, 07:52 AM ISTUpdated : May 22, 2021, 11:23 AM IST
പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് പുതുതായി 2,57,299 കൊവിഡ് രോഗികള്‍, 4194 മരണം

Synopsis

24 മണിക്കൂറിനിടെ 2,54,288 പേര്‍ക്കാണ് രോ​ഗം സ്ഥിരീകിച്ചത്. 4142 പേർ രോ​ഗബാധിതരായി മരിച്ചു.

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 29,23,400 പേരാണ് രാജ്യത്ത് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പ്രതിദിന കൊവിഡ് പരിശോധന വീണ്ടും ഉയര്‍ന്ന് 20,66,285 ആയി. കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറമെ കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്.

അതേസമയം കൊവിഡിന്‍റെ ഇന്ത്യൻ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ വകഭേദം എന്ന പ്രയോഗം രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കുമെന്ന സാഹചര്യത്തിലാണ് നടപടിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സാമൂഹിക മാധ്യമങ്ങൾക്ക് ഐടി മന്ത്രാലയം കത്ത് നൽകിയത്. 

എന്നാൽ ആയിരക്കണക്കിന് പോസ്റ്റുകൾ ഇതുസംബന്ധിച്ച് നിലനിൽക്കുന്നതിനാൽ ഇന്ത്യൻ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യുന്നത് എളുപ്പമല്ലെന്നാണ് കമ്പനികളുടെ നിലപാട്. B. 1. 617 എന്ന വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് മാധ്യമങ്ങൾ വിളിക്കുന്നതിനെതിരെയും സർക്കാർ നേരത്തെ രംഗത്തുവന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി