
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടര മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. 24 മണിക്കൂറിനിടെ 188 പേര്‍ രോഗബാധിതരായി മരിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വർധനയ്ക്ക് കാരണം. രാജ്യത്തെ കൊവിഡ് കേസുകളിൽ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്.
മഹാരാഷ്ട്രയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ല എന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടി. രോഗവ്യാപനം തടയാനായി കർശന നിയന്ത്രണമേർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിന് കത്തയച്ചു. ഇതിന് പുറമെ ദില്ലി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam