യുപിയില്‍ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി കൊവിഡ് രോഗി മരിച്ചു

By Web TeamFirst Published Aug 24, 2020, 7:56 PM IST
Highlights

ആദ്യതവണ കെട്ടിടത്തില്‍നിന്ന് ചാടാന്‍ ശ്രമിച്ചപ്പോള്‍ മറ്റുരോഗികള്‍ ചേര്‍ന്നാണ് രോഗിയെ തടഞ്ഞത്.
 

ലക്‌നൗ: യുപി ആശുപത്രിയുടെ നാലാം നിലയില്‍നിന്ന് ചാടി കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. വാരണസിയിലെ ആശുപത്രിയില്‍നിന്നാണ് 21 വയസ്സുള്ള രോഗി ആത്മഹത്യ ചെയ്തത്. സ്വയം കൊലപ്പെടുത്താനുള്ള ശ്രമം  തടഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് രോഗി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയത്. 

ആദ്യതവണ കെട്ടിടത്തില്‍നിന്ന് ചാടാന്‍ ശ്രമിച്ചപ്പോള്‍ മറ്റുരോഗികള്‍ ചേര്‍ന്നാണ് രോഗിയെ തടഞ്ഞത്. ഓഗസ്റ്റ് 16നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇയാളെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റി. പ്രയാഗ്‌രാജ് ജില്ലയിലെ ഫുല്‍പൂര്‍ സ്വദേശിയാണ് ഇയാള്‍. യുപിയില്‍ 1.87 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3000 പേര്‍ മരിച്ചു. നിലവില്‍ 49000 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 

click me!