കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; കുഞ്ഞുങ്ങൾ കൊവിഡ് നെ​ഗറ്റീവ്

Web Desk   | Asianet News
Published : Apr 21, 2021, 11:45 AM IST
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; കുഞ്ഞുങ്ങൾ കൊവിഡ് നെ​ഗറ്റീവ്

Synopsis

ആദ്യമായിട്ടാണ് എംസിഎച്ച് ആശുപത്രിയിൽ കൊവിഡ് പോസിറ്റീവായ സ്ത്രീയെ ശസ്ത്രക്രിയക്ക് വിധേയയാക്കുന്നത്. കുഞ്ഞുങ്ങളുടെ ആരോ​ഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ അരുൺ ശർമ്മ പറഞ്ഞു. 

ശ്രീന​ഗർ: കൊവി‍ഡ് പോസിറ്റീവായ യുവതി ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. ജമ്മു ​ഗാന്ധിന​ഗറിലെ എംസിഎച്ച് ഹോസ്പിറ്റലിൽ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. കുഞ്ഞുങ്ങൾ ആരോ​ഗ്യവതികളാണെന്ന് ഡോക്ടർമാർ പറഞ്ഞു. എംസിഎച്ച് ആശുപത്രിയിലെ സാങ്കേതിക വിദ​ഗ്ധരുടെ സഹായത്തോടെ ജമ്മുവിലെ ശ്രീ മഹാരാജ ​ഗുലാബ് സിം​ഗ് ആശുപത്രിയിലെയും  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ വിദ്​ഗ്ധ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഡോക്ടർ ഹുമ, ഡോ. മേഘ, ഡോ. മോണിക്ക സുഷി, ഡോ കാർത്തിക് എന്നിവരാണ് ഡോക്ടർമാരുടെ സംഘത്തിലുൾപ്പെട്ടവർ. 

ആദ്യമായിട്ടാണ് എംസിഎച്ച് ആശുപത്രിയിൽ കൊവിഡ് പോസിറ്റീവായ സ്ത്രീയെ ശസ്ത്രക്രിയക്ക് വിധേയയാക്കുന്നത്. കുഞ്ഞുങ്ങളുടെ ആരോ​ഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ അരുൺ ശർമ്മ പറഞ്ഞു. 'ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കുഞ്ഞുങ്ങൾ കൊവിഡ് നെ​ഗറ്റീവാണ്. അമ്മ കൊവിഡ് പോസിറ്റീവായി തുടരുന്നതിനാൽ കുഞ്ഞുങ്ങളെ മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.' ഡോ അരുൺ വെളിപ്പെടുത്തി. 

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എഴുന്നൂറിലധികം കൊവിഡ് രോ​ഗികൾക്കാണ് എംസിഎച്ച് ഹോസ്പിറ്റൽ ചികിത്സ നൽകിയത്. 2020 മുതൽ ഇവിടെ കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു, ഇവിടെയുള്ള ആളുകൾ...'; ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് വിദേശ സഞ്ചാരികൾ
ബം​ഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ഷെയ്ഖ് ഹസീനയുടെ അവാമി ലീ​ഗ് മത്സര രം​ഗത്തില്ല, 299 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്