കൊവിഡ് പ്രതിരോധ വാക്സീന് 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കണക്കില്‍ 60% കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് 66 ശതമാനം കൊവിഡ് കേസുകളുമുള്ളത്. കൊവിഡ് പ്രതിരോധ വാക്സീന് 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്സീന് സ്വീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും ഒരു ഡോസ് വാക്സീൻ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona