രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 81,970 ആയി, 24 മണിക്കൂറിനിടെ മരിച്ചത് നൂറ് പേർ

By Web TeamFirst Published May 15, 2020, 9:24 AM IST
Highlights

 കഴിഞ്ഞ 24 മണിക്കൂറിൽ 3967 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. നൂറ് പേർ കൊവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു. 
 

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശമനമില്ല. രോഗികളുടെ എണ്ണം അതിവേഗം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ദേശീയതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 81870 ആയി. 2649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. 

51401 പേർ നിലവിൽ കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ട്. 27919 പേർ കൊവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 3967 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. നൂറ് പേർ കൊവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു. 

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ പകുതിയിൽ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 1019 പേർ കൊവിഡ് ബാധിച്ചു മരിച്ചു. 

ഗുജറാത്തിൽ 1019 പേരും മരിച്ചു. ആകെ കൊവിഡ് മരണങ്ങളുടെ പകുതിയിലേറേയും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകൾ 27527  ആയി. ഗുജറാത്തിൽ 9591 പേർക്കാണ് രോഗബാധ. 8470 പേർക്കാണ് ദില്ലിയിൽ രോഗം ബാധിച്ചത്. 115 കൊവിഡ് മരണങ്ങളും ദില്ലിയിൽ റിപ്പോർട്ട് ചെയ്തു. 

click me!