രാജ്യത്ത് കൊവിഡ് സര്‍വ്വേ; രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 12 ദിവസം കൂടുമ്പോളെന്ന് കേന്ദ്രം

Published : May 05, 2020, 04:49 PM IST
രാജ്യത്ത് കൊവിഡ് സര്‍വ്വേ; രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 12 ദിവസം കൂടുമ്പോളെന്ന് കേന്ദ്രം

Synopsis

അതേസമയം വിദേശ രാജ്യങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  രോഗമില്ലാത്തവരെ മാത്രമേ തിരികെ കൊണ്ടുവരു. ഘട്ടം ഘട്ടമായി ആയിരിക്കും ഇവരുടെ മടക്കം. 

ദില്ലി:  രാജ്യത്ത് കൊവിഡ് സര്‍വ്വേയെന്ന് കേന്ദ്ര ആരോഗ്യമന്ത്രലായം. ഇതിനായി വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. സർവ്വേ നടപടി ക്രമങ്ങൾ ഉടൻ തുടങ്ങുമെന്നും ഓരോ ജില്ലയിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  27.4 ശതമാനമാണ്. 24 മണിക്കൂറിനിടെ 1020 പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഇപ്പോള്‍ 12 ദിവസം കൂടുമ്പോൾ. തൊഴിലിടങ്ങൾ നിർബന്ധമായും അണുവിമുക്തമാക്കണമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  രോഗമില്ലാത്തവരെ മാത്രമേ തിരികെ കൊണ്ടുവരു. ഘട്ടം ഘട്ടമായി ആയിരിക്കും ഇവരുടെ മടക്കം. 

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1500 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കും രോഗബാധയുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രോഗം പടരുന്നതിന്‍റെ തോത് കുറയുന്നു എന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുക തന്നെയാണ്. മഹാരാഷ്ട്രയും ഗുജറാത്തും ദില്ലിയും തമിഴ്നാടും പശ്ചിമ ബംഗാളുമാണ് നിലവിൽ കൂടുതൽ രോഗവ്യാപനം കാണിക്കുന്ന സംസ്ഥാനങ്ങൾ.  ഗുജറാത്തിൽ 376 പേർക്കും പശ്ചിമബംഗാളില്‍ 296 പേർക്കും 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ 57 ശതമാനം കൊവിഡ് മരണങ്ങളും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മാത്രമാണ്. രോഗം ഭേദമായവരുടെ എണ്ണം. 12,727 ആയി ഉയർന്നത്
മാത്രമാണ്  സർക്കാരിന് ആശ്വാസം. രോഗവ്യാപനത്തിന്‍റെ തോത് പിടിച്ച് നിര്‍ത്താനാവുന്നുണ്ടെന്ന് ദില്ലി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.
എന്നാൽ രോഗികളുടെ എണ്ണം ഉയർന്നു കൊണ്ടേയിരിക്കുന്നത് ആശങ്കാജനകമാണ്. മദ്യകടകൾ ഉൾപ്പടെ തുറന്ന ഇളവുകൾ നല്‍കിയ സാഹചചര്യത്തിൽ സംഖ്യ താഴോട്ടു
വരുന്ന സാഹചര്യം തല്ക്കാലം വിദഗ്ധർ കാണുന്നില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?