സ്ഥിതി ആശങ്കാജനകം; 24 സംസ്ഥാനങ്ങളില്‍ ടിപിആര്‍ 15 % ല്‍ കൂടുതല്‍; വ്യാപനം കുറയാതെ കേരളമടക്കം 9 സംസ്ഥാനങ്ങള്‍

By Web TeamFirst Published May 7, 2021, 4:50 PM IST
Highlights

കോഴിക്കോട്, ഏറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം കണ്ണൂർ ജില്ലകളിലാണ് രണ്ടാഴ്ചയിൽ കൊവിഡ് കേസുകള്‍ വർദ്ധിച്ചത്

ദില്ലി: ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ അധികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.  കേരളവും കർണ്ണാടകയും ഉൾപ്പടെ ഒന്‍പത് സംസ്ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും മഹാരാഷ്ട്രയും ദില്ലിയും ഉൾപ്പെട്ട സംസ്ഥാനങ്ങളിൽ വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. 

കോഴിക്കോട്, ഏറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം കണ്ണൂർ ജില്ലകളിലാണ് രണ്ടാഴ്ചയിൽ കൊവിഡ് കേസുകള്‍ വർദ്ധിച്ചത്. മുംബൈയിൽ വ്യാപനം പിടിച്ച് നിര്‍ത്താനാകുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

click me!