പ്രതിദിന കൊവിഡ് മരണനിരക്ക് ഏറ്റവും ഉയർന്ന നിലയിൽ, രാജ്യത്ത് നിലവിൽ 37 ലക്ഷം കൊവിഡ് രോഗികൾ

By Web TeamFirst Published May 12, 2021, 11:26 AM IST
Highlights

 19.83 ലക്ഷം സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പരിശോധന നിരക്കാണിത്.  24,46,674 പേർക്ക് കഴിഞ്ഞ ദിവസം വാക്സിനേഷൻ നൽകി. ഇതും പുതിയ റെക്കോർഡാണ്. 
 

ദില്ലി: ഇന്ന് രാവിലെ വരെ രാജ്യത്ത് 3.48 ലക്ഷം പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,48,421 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 4,205 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യയാണിത്. കൊവിഡ് രോഗബാധയെ തുടർന്ന് ഇതുവരെ രണ്ടരലക്ഷത്തിലേറെ മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്. നിലവിൽ 37,04,099 പേരാണ് കൊവിഡ് പൊസിറ്റീവായി ചികിത്സയിൽ കഴിയുന്നത്. 17.56 ദേശീയ ടിപിആർ നിരക്ക്. 19.83 ലക്ഷം സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പരിശോധന നിരക്കാണിത്.  24,46,674 പേർക്ക് കഴിഞ്ഞ ദിവസം വാക്സിനേഷൻ നൽകി. ഇതും പുതിയ റെക്കോർഡാണ്. 

click me!