പ്രതിദിന കൊവിഡ് കണക്ക് രണ്ടാം ദിവസവും എൺപതിനായിരത്തിനു മുകളിൽ; ആകെ രോ​ഗികൾ 39 ലക്ഷം കടന്നു, മരണം 68472

Web Desk   | Asianet News
Published : Sep 04, 2020, 09:49 AM ISTUpdated : Sep 04, 2020, 10:19 AM IST
പ്രതിദിന കൊവിഡ് കണക്ക് രണ്ടാം ദിവസവും എൺപതിനായിരത്തിനു മുകളിൽ; ആകെ രോ​ഗികൾ 39 ലക്ഷം കടന്നു, മരണം 68472

Synopsis

83, 341 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ആകെ രോ​ഗികളുടെ എണ്ണം ഇതോടെ 39 ലക്ഷം കടന്നു. ഇതുവരെ 39, 36, 747 പേർക്കാണ് ഇന്ത്യയിൽ രോ​ഗം ബാധിച്ചിട്ടുള്ളത്.   

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും എൺപതിനായിരത്തിനു മുകളിലാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 83, 341 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ആകെ രോ​ഗികളുടെ എണ്ണം ഇതോടെ 39 ലക്ഷം കടന്നു. ഇതുവരെ 39, 36, 747 പേർക്കാണ് ഇന്ത്യയിൽ രോ​ഗം ബാധിച്ചിട്ടുള്ളത്. 

24 മണിക്കൂറിനുള്ളിൽ 1096 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 68472 ആയി. അതേസമയം, രോഗ മുക്തി നിരക്ക് 77. 15% ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു. നിലവിൽ 30, 37, 151 പേരാണ് രോ​ഗമുക്തി നേടിയിട്ടുള്ളത്. 

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന പതിനൊന്നു ലക്ഷത്തിനു മുകളിലാണ്. ഇന്നലെ 11,69,765 സാമ്പിൾ പരിശോധിച്ചുതായും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൈവിടരുത്, ഡീസൽ തരണം'; ഒടുവിൽ ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്
എൽപിജി ഉത്പാദനം കൂട്ടുമെന്ന് റിലയൻസ്; 'വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു'