'മുലയൂട്ടുന്ന അമ്മമാർക്കും കൊവിഡ് വാക്സീനെടുക്കാം'; പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രം

By Web TeamFirst Published May 19, 2021, 5:12 PM IST
Highlights

കൊവിഡ് ഭേദമായി 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം. വാക്സീനെടുക്കാൻ ആർടിപിസിആർ പരിശോധന ഫലം വേണ്ടമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മുലയൂട്ടന്ന അമ്മമാർക്കും വാക്സീനെടുക്കാം.

ദില്ലി: വാക്സിനേഷനിൽ പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രം. ആദ്യ ഡോസ് സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചാൽ രോഗം ഭേദമായി മൂന്ന് മാസത്തിന് ശേഷം വാക്സീനെടുക്കാം. കൊവിഡ് ഭേദമായി 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം. വാക്സീനെടുക്കാൻ ആർടിപിസിആർ പരിശോധന ഫലം വേണ്ടമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മുലയൂട്ടുന്ന അമ്മമാർക്കും വാക്സീനെടുക്കാം.

കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചായ മൂന്നാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെയാണ്. 2, 67, 334 കൊവിഡ് കേസുകളാണ് സഥിരീകരിച്ചത്. എന്നാൽ, മരണ സംഖ്യ തുടർച്ചയായ അഞ്ചാം ദിവസവും നാലായിരത്തിന് മുകളിലാണ്. 4529 എന്ന 24 മണിക്കൂറിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാമത് കർണ്ണാടകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!