കൊവിഡ്19: രാജ്യതലസ്ഥാനത്ത് കൂടുതല്‍ സുരക്ഷ, ഹോളി ആഘോഷമില്ലെന്ന് കെജ്രിവാൾ

By Web TeamFirst Published Mar 4, 2020, 3:20 PM IST
Highlights

സ്ഥിതി വിലയിരുത്താൻ എല്ലാ വകുപ്പുകളിൽ നിന്നമുള്ള  പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന തലസമിതിക്ക് രൂപം നൽകി. സമിതിക്ക് മുഖ്യമന്ത്രി നേതൃത്വം നല്‍കും.

ദില്ലി: കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് കൂടുതല്‍ സുരക്ഷാമുന്‍കരുതലുകള്‍ ഒരുക്കിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്ഥിതി വിലയിരുത്താൻ എല്ലാ വകുപ്പുകളിൽ നിന്നമുള്ള  പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന തലസമിതിക്ക് രൂപം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. 

രാജ്യത്ത് 28 പേര്‍ക്ക് കോവിഡ്, രോഗം ബാധിച്ച ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പം ഇന്ത്യക്കാരനും

ഇതോടൊപ്പം രോഗപരിശോധനക്കായി രണ്ടു ലാബുകൾ സജ്ജമാക്കി. രോഗം പടരാതിരിക്കാൻ ആവശ്യമായ മാർഗനിർദേശം എല്ലാ വകുപ്പുകൾക്കും നൽകി. ജനങ്ങള്‍ക്ക് സുരക്ഷാമുന്‍കരുതലുകള്‍ക്കായി ആവശ്യത്തിന് മാസ്കുകൾ ലഭ്യമാക്കിയതായും. ഈ വർഷം ഹോളി ആഘോഷിക്കില്ലെന്നും ആം ആദ്മി പാർട്ടിയുടെ എല്ലാ എംഎൽഎമാരും ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ദില്ലി കലാപത്തിന്‍റെയും കൊറോണ വൈറസ് പകരുന്നതിന്‍റേയും പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള നീക്കം. നേരത്തെ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും വ്യക്തമാക്കിയിരുന്നു. 

 

click me!