റോഡിനു കുറുകെ ചാടിയ പശു സ്‌കൂട്ടറില്‍ ഇടിച്ചു, തെറിച്ചു വീണ കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Published : Oct 23, 2024, 11:01 AM IST
റോഡിനു കുറുകെ ചാടിയ പശു  സ്‌കൂട്ടറില്‍ ഇടിച്ചു, തെറിച്ചു വീണ കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Synopsis

തിരുനെൽവേലിയിലാണ് സംഭവം.റോഡിൽ തലയിടിച്ചാണ് പെൺകുട്ടി വീണത്. ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല.

ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിൽ പശു ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഇന്നലെ നടന്ന സംഭവത്തിന്‍റെ  സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വഴിയരികിൽ നിന്നപശു അപ്രതീക്ഷിതമായി റോഡിലേക്ക് ചാടി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് പെൺകുട്ടി വീണത്. ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. .
 
പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെൽവേലി നഗരസഭയിലെ 55ആം വാർഡിലാണ് സംഭവം. അടുത്തിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശു ഇടിച്ച് ഒരു കോടതി ജീവനക്കാരൻ മരിച്ചത് വലിയ പ്രതിഷേധാത്തിന് ഇടയാക്കിയിരുന്നു. ഇത്തരം പശുക്കളെ നിയന്ത്രിക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന പരാതി  സംസ്ഥാനത്തു വിവിധയിടങ്ങളിൽ ശക്തമാണ് 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ