സിപിഐ നേതാവ് എം സെൽവരാജ് അന്തരിച്ചു

Published : May 13, 2024, 08:39 AM IST
സിപിഐ നേതാവ് എം സെൽവരാജ് അന്തരിച്ചു

Synopsis

സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊട്ടൂരിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ അനുശോചിച്ചു. 

ചെന്നൈ: തമിഴ്നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെൽവരാജ്  അന്തരിച്ചു.  67-ാ വയസ്സിലാണ് അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരക്കായിരുന്നു മരണം. 1989ഇൽ ആദ്യമായി  എംപി ആയ സെൽവരാജ് പിന്നീട് മൂന്ന് വട്ടം കൂടി നാഗപട്ടണത്ത് നിന്ന് വിജയിച്ചു. വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊട്ടൂരിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ അനുശോചിച്ചു. 

Asianet News Live

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം