
ദില്ലി: ഗവർണർ പദവി എടുത്ത് കളയണമെന്ന് ആവശ്യവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവർണർമാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ഡി രാജ വിമര്‍ശിച്ചു. ഈ അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണെന്നും 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഐ എക്സിക്യൂട്ടിവില്‍ ഗവർണർമാരുടെ ഭരണഘടന വിരുദ്ധ ഇടപെടലുകള്‍ക്കെതിരെ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
ബിജെപിക്കെതിരെ വലിയ ജനവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും ഗുജറാത്തിലും ഹിമാചലിലും ദില്ലിയിലും ബിജെപി പരാജയപ്പെടുമെന്നും ഡി രാജ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി വിളിച്ച ജി 20 യോഗത്തിൽ സിപിഐ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജി 20 അധ്യക്ഷ പദവി ഇന്ത്യക്ക് ലഭിച്ചത് ഊഴം അനുസരിച്ചാണ്. എന്നാൽ ബിജെപിയും ആർഎസ്‍എസും മോദിയുടെ നേട്ടമായി ഇനിനെ അവതരിപ്പിക്കുന്നു. സംസ്ഥാനങളിലെ ഭരണ കാര്യങ്ങളിൽ ഗവർണമാർ അനാവശ്യമായി ഇടപെടുന്നുവെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും ഡി രാജ വിമര്‍ശിച്ചു.
29 ന് രാജ്യത്ത് ഫെഡറലിസം സംരക്ഷണ ദിനമായി ആചരിക്കുമെന്ന് അറിയിച്ചസിപിഐ ജനറല്‍ സെക്രട്ടറി, പ്രധാനമന്ത്രിയെന്ന പദവിയോടും രാജ്യത്തോടുമുള്ള ബഹുമാനാർത്ഥമാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കി. ജി 20 യിലെ വിമർശനങ്ങൾ അതുപോലെ തന്നെ നിൽക്കുന്നുവെന്നും വിമർശനങ്ങൾ പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ ഉയർത്തുന്നത് പരിശോധിക്കുമെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam