
ദില്ലി: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ സിപിഐ ദേശീയ നേതൃത്വം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ സർക്കാരിനെ ദുർബലപ്പെടുത്താനാണ് നീക്കമെന്ന് സിപിഐ മുഖപത്രം ന്യൂ ഏജ്. കിഫ്ബിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടക്കുന്നെന്നും ദേശീയ നേതൃത്വം അഭിപ്രായപ്പെടുന്നു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ചിട്ടുമുണ്ട് മുഖപത്രം. കോൺഗ്രസ് പ്രകടനം മഹാ സഖ്യ സാധ്യതകളെ ബാധിച്ചു. പരാജയ ശേഷവും കോൺഗ്രസ് തിരുത്തലിന് തയ്യാറാവുന്നില്ല. കോൺഗ്രസ് കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെ
യാണ്. ഇത് സംഘടനാപരം മാത്രമല്ല, പ്രത്യയശാസ്ത്രപരമായ പ്രതിസന്ധി കൂടിയാണ് എന്നും ന്യൂ ഏജ് എഡിറ്റോറിയൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam