തത്കാലം സ്ഥിരം ജനറൽ സെക്രട്ടറി വേണ്ടെന്ന് സിപിഎം പിബി തീരുമാനം; പാർട്ടി സമ്മേളനത്തിൽ തിരഞ്ഞെടുക്കും

Published : Sep 27, 2024, 09:57 PM IST
തത്കാലം സ്ഥിരം ജനറൽ സെക്രട്ടറി വേണ്ടെന്ന് സിപിഎം പിബി തീരുമാനം; പാർട്ടി സമ്മേളനത്തിൽ തിരഞ്ഞെടുക്കും

Synopsis

സീതാറാം യെച്ചൂരിയെ അനുസ്മരിക്കാൻ സിപിഎം സിസി സംഘടിപ്പിക്കുന്ന സമ്മേളനം നാളെ മൂന്ന് മണിക്ക് ദില്ലി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കും

ദില്ലി: അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിക്ക് പകരം സ്ഥിരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് സിപിഎം പിബിയിൽ ധാരണ. സ്ഥിരം ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കാം എന്ന നിലപാട് പല അംഗങ്ങളും യോഗത്തെ അറിയിച്ചു. പിബി തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും. ഇതിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. പ്രകാശ് കാരാട്ട്,  വൃന്ദ കാരാട്ട് എന്നിവരിൽ ഒരാൾക്ക് ചുമതല നൽകണമെന്ന നിർദ്ദേശം നേരത്തെ ഉയർന്നിരുന്നു. സീതാറാം യെച്ചൂരിയെ അനുസ്മരിക്കാൻ സിപിഎം സിസി സംഘടിപ്പിക്കുന്ന സമ്മേളനം നാളെ മൂന്ന് മണിക്ക് ദില്ലി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെ ഇന്ത്യ സഖ്യത്തിലെ  നേതാക്കളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. 
 

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ