രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി; മുതലെടുക്കാൻ അമിത് ഷാ, സച്ചിനെ നിരീക്ഷിക്കാൻ വസുന്ധര രാജെ

By Web TeamFirst Published Jun 8, 2023, 9:34 AM IST
Highlights

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പിണങ്ങി പാർട്ടി വിടാൻ പോകുന്ന സച്ചിൻ പൈലറ്റിനെ നിരീക്ഷിച്ചു വരികയാണ് ബിജെപി. കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശ പ്രകാരം വസുന്ധര രാജെയാണ് സച്ചിന്റെ നീക്കങ്ങൾ വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് വസുന്ധരെ രാജെയുമായി അമിത് ഷാ സംസാരിച്ചതായാണ് വിവരം. 

ദില്ലി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി മുതലെടുക്കാനുള്ള നീക്കവുമായി ബിജെപി. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പിണങ്ങി പാർട്ടി വിടാൻ പോകുന്ന സച്ചിൻ പൈലറ്റിനെ നിരീക്ഷിച്ചു വരികയാണ് ബിജെപി. കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശ പ്രകാരം വസുന്ധര രാജെയാണ് സച്ചിന്റെ നീക്കങ്ങൾ വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് വസുന്ധരെ രാജെയുമായി അമിത് ഷാ സംസാരിച്ചതായാണ് വിവരം. 

അതേസമയം, കോൺഗ്രസിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള അരുൺ സിംഗിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പതിനൊന്നാം തീയതിയിലെ സച്ചിൻ്റെ നിലപാട് നിർണ്ണായകമാവും. സച്ചിൻ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ബിജെപി ഉറ്റുനോക്കുന്നത്. പതിനൊന്നിന് സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ കോൺ​ഗ്രസ് വിടാനൊരുങ്ങുന്ന സച്ചിൻ പൈലറ്റിൻ്റെ നീക്കം നിഷേധിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞിരുന്നു. സച്ചിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. സച്ചിനായി കഴിഞ്ഞ ഹൈക്കമാൻഡ് യോഗത്തിൽ അനുനയ ഫോർമുല തയ്യാറായിരുന്നു. സച്ചിനും അത് അംഗീകരിച്ചിരുന്നുവെന്നും രൺധാവ പറഞ്ഞു. സച്ചിനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കെ.സി വേണുഗോപാൽ സച്ചിൻ പൈലറ്റുമായി സംസാരിച്ചിട്ടുണ്ട്. കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്നാവശ്യപ്പെട്ടതായും സച്ചിൻ്റെ ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്നും കെസി ഉറപ്പ് നൽകിയതായാണ് പുറത്തുവരുന്ന വിവരം.

കോൺ​ഗ്രസ് വിടാനുള്ള സച്ചിൻ്റെ നീക്കം നിഷേധിച്ച് കോൺഗ്രസ്; മൗനം തുടർന്ന് പൈലറ്റ്, അനുനയിപ്പിക്കാനൊരുങ്ങി കെസി 

അതേസമയം, കോൺ​ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി നിൽക്കുമ്പോഴും വിഷയത്തിൽ മൗനം തുടരുകയാണ് പൈലറ്റ്. കോൺഗ്രസ് വിടുമെന്ന റിപ്പോർട്ടുകളോട് സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺ​ഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് വിവരം.

എംഎൽഎമാരെ കാട്ടി ഹൈക്കമാന്റിനെ വിരട്ടി ​ഗെലോട്ട്; സച്ചിനെ കൈവിട്ട് ഹൈക്കമാന്റ്

click me!