Shashi Tharoor: ആരുപറഞ്ഞു പാർലമെൻറ് ആകർഷണീയമല്ലെന്ന്? വിവാദമായി വനിതാ എംപിമാർക്കൊപ്പമുള്ള തരൂരിൻറെ സെൽഫി

Published : Nov 29, 2021, 05:34 PM ISTUpdated : Nov 29, 2021, 05:58 PM IST
Shashi Tharoor: ആരുപറഞ്ഞു പാർലമെൻറ് ആകർഷണീയമല്ലെന്ന്? വിവാദമായി വനിതാ എംപിമാർക്കൊപ്പമുള്ള തരൂരിൻറെ സെൽഫി

Synopsis

സ്ത്രീവിരുദ്ധമാണ് തരൂരിന്‍റെ കുറിപ്പെന്ന് വ്യാപക വിമര്‍ശനം വന്നിരുന്നു. ഇതിന് പിന്നാലെ സെല്‍ഫി എടുക്കാനുള്ള ആശയം വനിതാ എംപിമാരുടേതായിരുന്നുവെന്നും അവര്‍ തന്നെയാണ് ചിത്രം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തരൂര്‍ ചിത്രത്തിലെ കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ത്ത് വിശദമാക്കിയിട്ടുണ്ട്. 

രൂക്ഷ വിമര്‍ശനത്തിന് വഴി തെളിച്ച് വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്‍റെ (Shashi Tharoor) ചിത്രം. ചിത്രത്തിനൊപ്പമുള്ള ശശി തരൂരിന്‍റെ കുറിപ്പാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷണീയമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്? തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള രാവിലെയെടുത്ത ചിത്രത്തേക്കുറിച്ച് എംപി പറയുന്നത്. എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൌര്‍, തമിഴാച്ചി തങ്കപാണ്ഡിയന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജ്യോതിമണി സെന്നിമാലൈ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് തരൂര്‍ പങ്കുവച്ചിരിക്കുന്നത്. പാര്‍ട്ടികളുടെ വ്യത്യാസമില്ലാതെ എംപിമാര്‍ ചിരിച്ചുകൊണ്ടാണ് സെല്‍ഫി ചിത്രത്തിനായി നില്‍ക്കുന്നത്.

സ്ത്രീവിരുദ്ധമാണ് തരൂരിന്‍റെ കുറിപ്പെന്ന് വ്യാപക വിമര്‍ശനം വന്നിരുന്നു. ഇതിന് പിന്നാലെ സെല്‍ഫി എടുക്കാനുള്ള ആശയം വനിതാ എംപിമാരുടേതായിരുന്നുവെന്നും അവര്‍ തന്നെയാണ് ചിത്രം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തരൂര്‍ ഫേസ്ബുക്കിലെ ചിത്രത്തിലെ കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ത്ത് വിശദമാക്കിയിട്ടുണ്ട് എന്നാല്‍ ട്വിറ്ററിലെ കുറിപ്പിന് ഇനിയും വ്യത്യാസമില്ല. ചിലര്‍ക്ക് സെല്‍ഫി ചിത്രം  അവഹേളിക്കുന്നതായി തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു. തൊഴിലിടത്തെ സൌഹാര്‍ദ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ളത് മാത്രമായിരുന്നു തന്‍റെ ശ്രമമെന്നും തരൂര്‍ കുറിപ്പിനൊപ്പം വിശദമാക്കുന്നു.

എന്നാല്‍ വനിതാ എംപിമാരുടെ പാര്‍ലമെന്‍റിലേക്കും രാഷ്ട്രീയത്തിലേക്കുമുള്ള സംഭാവനകളെ കുറച്ചുകാണുന്നതാണ് ശശി തരൂരിന്‍റെ കുറിപ്പെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വിമര്‍ശിക്കുന്നത്. പാര്‍ലമെന്‍റില്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും രേഖാ ശര്‍മ്മ ആവശ്യപ്പെടുന്നു. 

 


രാജ്യസഭയിലെ ബഹളത്തിൽ നടപടി; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭ എംപിമാർക്ക് സസ്പെൻഷൻ

എളമരം കരീം , ബിനോയ് വിശ്വം  എന്നിവര്‍ അടക്കം 12 രാജ്യസഭ എംപിമാർക്ക് സസ്പെൻഷൻ . ഈ സമ്മേളന കാലത്തേക്ക് സസ്പെൻഷൻ. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം