കൂലംകുത്തിയൊഴുകുന്ന പുഴയില്‍നിന്ന് യുവതിയെ അതിസാഹസികമായി രക്ഷിച്ച് സിആര്‍പിഎഫ്; വീഡിയോ വൈറല്‍

Published : Jul 15, 2019, 04:48 PM ISTUpdated : Jul 15, 2019, 04:50 PM IST
കൂലംകുത്തിയൊഴുകുന്ന പുഴയില്‍നിന്ന് യുവതിയെ അതിസാഹസികമായി രക്ഷിച്ച് സിആര്‍പിഎഫ്; വീഡിയോ വൈറല്‍

Synopsis

ശക്തമായ ഒഴുക്കിനെ വകവെക്കാതെ രണ്ട് സൈനികര്‍ പുഴയിലേക്ക് എടുത്തുചാടി യുവതിയെ പിടിച്ചു. മറ്റുള്ളവര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് യുവതിയെ കരക്കെത്തിച്ചു.

ദില്ലി: കശ്മീരിലെ ബരാമുള്ളയില്‍ കൂലംകുത്തിയൊഴുകുന്ന പുഴയില്‍നിന്ന് യുവതിയെ അതിസാഹസികമായി രക്ഷിച്ച് സിആര്‍പിഎഫ് ജവാന്മാര്‍. താങ്മാര്‍ഗ് ടൗണിലാണ് ആരെയും ഭയപ്പെടുത്തുന്ന സംഭവമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ നദിയില്‍ അതിശക്തമായ ഒഴുക്കുണ്ടായിരുന്നു. പുഴക്ക് നടുവില്‍ കുടുങ്ങിയ യുവതിയുടെ കരച്ചില്‍ കേട്ട അഞ്ചംഗ സിആര്‍പിഎഫ് ജവാന്മാര്‍ യുവതിയെ രക്ഷിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കുന്ന വീഡിയോ വൈറലായി. 
ശക്തമായ ഒഴുക്കിനെ വകവെക്കാതെ രണ്ട് സൈനികര്‍ പുഴയിലേക്ക് എടുത്തുചാടി യുവതിയെ പിടിച്ചു. മറ്റുള്ളവര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് യുവതിയെ കരക്കെത്തിച്ചു. 176 ബറ്റാലിയനിലെ അംഗങ്ങളാണ് ജവാന്മാര്‍. യുവതിയെ അതിസാഹസികമായി രക്ഷിച്ച ജവാന്മാരെ തേടി വിവിധ കോണുകളില്‍നിന്ന് അഭിനന്ദന പ്രവാഹമെത്തുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്