ന്യൂനമര്‍ദ്ദം തീവ്രവിഭാഗത്തിലേക്ക്; നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്‍ച കര തൊടും

Published : Jun 01, 2020, 10:41 AM ISTUpdated : Jun 01, 2020, 10:55 AM IST
ന്യൂനമര്‍ദ്ദം തീവ്രവിഭാഗത്തിലേക്ക്; നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്‍ച കര തൊടും

Synopsis

കാലവര്‍ഷം കേരളത്തിൽ എത്തിച്ചേരാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തു വരുന്നതായി കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് 

ദില്ലി: അറബിക്കടലിലെ ന്യുനമർദ്ദം തീവ്രവിഭാഗത്തിലേക്ക് മാറി. നാളെ വൈകുന്നേരത്തോടെ രൂപപ്പെടുന്ന  നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്‍ച കര തൊടും. മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലായിരിക്കും നിസര്‍ഗ കര തൊടുക. അതേസമയം കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷം കേരളത്തിൽ എത്തിച്ചേരാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തു വരുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജൂൺ 4 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നുതന്നെ കാലവർഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കേരളത്തിൽ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read More: കേരള തീരത്ത് ന്യൂനമ‍ർ​ദ്ദം: സംസ്ഥാനത്ത് പരക്കെ മഴ, നിസർഗ ചുഴലിക്കാറ്റ് നാളെയോടെ രൂപപ്പെട്ടേക്കും

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്