ബാർജ് ദുരന്തം: 37 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് നാവികസേന; 188 പേരെ രക്ഷിച്ചു, 38 പേർക്കായി തെരച്ചിൽ

By Web TeamFirst Published May 20, 2021, 9:24 AM IST
Highlights

അപകടത്തിൽ പെട്ട ബാർജിൽ 29 മലയാളികളുണ്ടായിരുന്നു. ഇതിൽ 22 പേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ബേലാപ്പൂരിലെ ഹോട്ടലിലേക്ക് മാറ്റി. 

മുംബൈ: 'ടൗട്ടെ' ചുഴിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ച 37 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് നാവികസേന. ഇതുവരെ 188 പേരെ രക്ഷപ്പെടുത്തി. 3838 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചിൽ തുടരുകയാണ്. നേവിയുടെ ആറ് കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. അപകടത്തിൽ പെട്ട ബാർജിൽ 29 മലയാളികളുണ്ടായിരുന്നു. ഇതിൽ 22 പേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ബേലാപ്പൂരിലെ ഹോട്ടലിലേക്ക് മാറ്റി. 

ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ചയാണ് നങ്കൂരം പൊട്ടി പാപ്പാ 305 എന്ന ബാർജ് മുങ്ങിയത്. ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട് ഓയിൽ റിഗിലെ പ്ലാറ്റ്ഫോമിൽ ഇടിച്ചാണ് പാപ്പാ 305 എന്ന ബാർജ് അപകടത്തില്‍പ്പെട്ടത്. ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന ബാർജാണ് പാപ്പാ 305. ചുഴലിക്കാറ്റിനോടൊപ്പം 4 മീറ്ററിലധികം ഉയർന്ന തിരകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ചുഴലിക്കാറ്റിൽ അപകടത്തിൽ പെട്ട മറ്റ് ബാർജുകളിലുള്ളവരെല്ലാം സുരക്ഷിതരാണ്. ഓയിൽ റിഗുകളിലൊന്നായ സാഗർ ഭൂഷണിൽ കുടുങ്ങിയ 101 പേര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ബാർജുകളിലൊന്നിലുണ്ടായിരുന്ന 196 പേരെയും കരയിലെത്തിച്ചു. ഗാൾ കൺസ്ട്രക്ടർ എന്ന മറ്റൊരു ബാർജിലുണ്ടായിരുന്ന 137 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവർത്തനം വിലയിരുത്തി. 

പുറത്തുവിട്ട ഹെൽപ് ലൈൻ നമ്പറുകൾ:

AFCONS Helpdesk and Support Team:
Karandeep Singh - +919987548113, 022-71987192
Prasun Goswami - 
8802062853

ONGC Helpline:
022-2627 4019
022-2627 4020
022-2627 4021

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!