
ദില്ലി: പേപ്പൽ കോൺക്ലേവിൽ പങ്കെടുക്കുന്നവരിൽ ഇന്ത്യയിൽ നിന്നുള്ള 4 കർദിനാൾമാരിൽ ഒരാളാണ് ആന്‍റണി പൂല. ദളിത് വിഭാഗത്തിൽ നിന്നുള്ള പൂലയെ , കർദിനാൾ പദവിയിലേക്ക് ഉയർത്തിയത് ഫ്രാൻസിസ് മാർപാപ്പയായിരുന്നു. അടുത്ത പോപ്പിനെ തീരുമാനിക്കുന്നതിൽ മാനുഷിക ഇടപെടലുകളേക്കാൾ ദൈവികഹിതത്തിനാകും മുൻതൂക്കം എന്നാണ് കർദിനാൾ പൂലയുടെ വിശ്വാസം.
കർണൂലിലെ ദളിത് കുടുംബത്തിൽ അതിദാരിദ്ര്യത്താൽ വലഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിൻ്റേത്. ഏഴാം ക്ലാസ്സിൽ നിർത്തിവച്ച പഠനം തുടർന്നത് മിഷനറിമാരുടെ കാരുണ്യത്തിലായിരുന്നു. പിന്നീട് വൈദികനായ അദ്ദേഹം ബിഷപ്പും ആർച്ച് ബിഷപ്പുമായി പടിപടിയായി ഉയർന്നു. 2022ൽ കർദിനാളായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയത് അവിശ്വസനീയമായ തീരുമാനമായാണ് ഇന്നും ആൻറണി പൂല കരുതുന്നത്.
രാജ്യത്തെ ആദ്യ ദളിത് കർദിനാളായുള്ള തന്ർറെ നിയമനം ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയത്തിൻ്റെ പ്രതിഫലനമെന്നാണ് കർദിനാളിൻ്റെ വിശ്വാസം. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്തുന്നതിൽ മാനുഷിക ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്നും ഏഷ്യൻ പോപ്പിനുള്ള സമയമായോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam