
ദില്ലി: മനോനില പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ച് താനെ സ്വദേശിയായ മാനഭംഗ കേസിലെ പ്രതിയുടെ വധിശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.വധശിക്ഷയ്‌ക്കെതിരേ പ്രചാരണം നടത്തുന്ന ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ പ്രൊജക്ട് 39എ-യുടെ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.മുംബൈ യെര്‍വാദ ജയിലില്‍ കഴിയുന്ന പ്രതി രാംകിരാത് മുന്നിലാല്‍ ഗൗഡിനെ സന്ദര്‍ശിച്ച് മനോനില വിലയിരുത്താന്‍ പ്രൊജക്ട് 39 എയിലെ സൈക്കോളജിസ്റ്റ് നൂറിയ അന്‍സാരിക്ക് കോടതി അനുമതി നല്‍കി.
സൈക്കോളജിസ്റ്റ് നൂറിയ അന്‍സാരിക്ക് പ്രതിയെ കണ്ട് വിശദമായ അഭിമുഖം സംഭാഷണം നടത്താം.പക്ഷേ,ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.പ്രതിയുടെ മനോനില പരിശോധിക്കുതിനായി പൂനെ സസൂണ്‍ ജനറല്‍ ആശുപത്രി പ്രത്യേക സംഘം രൂപീകരിക്കണമെന്നും എട്ട് ആഴ്ചയ്ക്കുള്ളില്‍ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.മൂന്നു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് രാം കിരാതിന് ബോംബെ ഹൈക്കോടതി വധശിക്ഷ വിധിച്ചത്.2013 സെപ്റ്റംബറിലായിരുന്നു സംഭവം.2019-ല്‍ സെഷന്‍സ് കോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.2021 ലാണ് ബോംബെ ഹൈക്കോടതി വധശിക്ഷ ശരിവെച്ചത്.
കൂടുതല്‍ വായനയ്ക്ക്: 'നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽകരുത്', കെടിയു മുൻ വിസി സുപ്രീംകോടതിയിൽ
കൂടുതല്‍ വായനയ്ക്ക്: ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ലമെന്‍റിന്‍റെ അംഗീകാരത്തോടെ നോട്ട് നിരോധനം: കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam