തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം 6 ആയി, വ്യാപകമായി മണ്ണിടിച്ചിൽ, ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേ‍ട്ട്

Published : Oct 26, 2026, 07:42 AM IST
TN FLOODS

Synopsis

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷമാകുന്നു. മരണം 6 ആയി, വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായി, സംസ്ഥാനത്ത് മഴ ശക്തമാകുകയാണ് ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേ‍ട്ട്, ചെന്നൈ അടക്കം 22 ജില്ലകളിൽ യെല്ലോ അല‍ർട്ട്.

ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ ആറ് പേ‍ർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണു പ്രദേശവാസിയായ 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത 45കാരി വൈദ്യുതികമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. നീലഗിരിയിൽ 24 മണിക്കൂറിൽ 62 സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ഊട്ടിയിൽ മരം വീടിന് മുകളിലേക്ക് വീണ് 2 പേർക്ക് പരിക്ക് പറ്റി. ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധിയാണ്. നീലഗിരിയിൽ 4 താലൂക്കിലും അവധി നൽകിയിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് കൊടൈക്കനാൽ ഫോറസ്ററ് ഡിവിഷനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും അടച്ചിടും. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടാണ്. 18 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ചെന്നൈ അടക്കം 22 ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുഴ വൃത്തിയാക്കാൻ എത്തിയവർ അമ്പരന്നു, ശുചീകരണ പ്രവർത്തനത്തിനിടെ കണ്ടെത്തിയത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ; മധ്യപ്രദേശിൽ വിവാദം
പിഎസ്‍സി പരീക്ഷാ ക്രമക്കേട് - 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്യും; ഹൈക്കോടതി കടുപ്പിച്ചതോടെ സഹകരിക്കാൻ പിഎസ്‍സി, അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും?