മസ്തിഷ്ക ജ്വരം: ബിഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 145 ആയി

Published : Jun 22, 2019, 04:40 PM ISTUpdated : Jun 22, 2019, 04:45 PM IST
മസ്തിഷ്ക ജ്വരം: ബിഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 145 ആയി

Synopsis

ജാഗ്രതയോടെ ഇടപെടുന്നുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്

ദില്ലി: ബിഹാറിൽ മസ്തിഷക ജ്വരത്തെ തുട‍ര്‍ന്ന് മരിച്ചവരുടെ എണ്ണം 145 ആയി. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും മുസാഫർപുർ ജില്ലയിൽ നിന്നാണ്.

അതേസമയം മസ്തിഷ്ക ജ്വരത്തിന്‍റെ കാരണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ജാഗ്രതയോടെ ഇടപെടുന്നുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്.

മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി ഇന്ന് 7 കുട്ടികള്‍ കൂടി മരിച്ചു. ഇന്നലെയും ഏഴ് കുട്ടികളുടെ മരണം സംഭവിച്ചിരുന്നു.

രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ രോഗ നിർണയ പരിശോധനയും ബോധവത്ക്കരണവും നടക്കുന്നുണ്ട്. ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും നഴ്സുമാരുടെ കുറവുണ്ടെന്നുമുള്ള പരാതികളില്‍ ഇനിയും നടപടിയായിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി