കാഴ്ച്ച മങ്ങി, ഛർദ്ദി, മദ്യം കഴിച്ചതിന് പിന്നാലെ ആളുകൾ മരിച്ചുവീണു, വ്യാജ മദ്യദുരന്തത്തിൽ ഹരിയാനയിൽ 14 മരണം 

Published : Nov 11, 2023, 07:19 PM ISTUpdated : Nov 11, 2023, 07:39 PM IST
കാഴ്ച്ച മങ്ങി, ഛർദ്ദി, മദ്യം കഴിച്ചതിന് പിന്നാലെ ആളുകൾ മരിച്ചുവീണു, വ്യാജ മദ്യദുരന്തത്തിൽ ഹരിയാനയിൽ 14 മരണം 

Synopsis

ജീവൻ നഷ്ടമായവരിൽ അനധികൃത മദ്യ നിർമ്മാണശാലയിലെ തൊഴിലാളികളുമുണ്ട്.

ദില്ലി : ഹരിയാനയിലെ വ്യാജമദ്യ ദുരന്തത്തിൽ 16 മരണം. യമുനാനഗറിലേയും അംബാലയിലേയും ഗ്രാമങ്ങളിലാണ് മദ്യം കഴിച്ചതിനു പിന്നാലെ ആളുകൾ മരിച്ചത്. സംഭവത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരിലേറെയും കൂലിപണിക്കാരും കർഷകരുമാണ്. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര ഗ്രാമങ്ങളിലുളളവരാണ് മരിച്ചവരിലേറെയും. തൊട്ടടുത്ത അംബാലയിൽ നിന്നാണ് വ്യാജമദ്യമെത്തിയത്. ജീവൻ നഷ്ടമായവരിൽ അനധികൃത മദ്യ നിർമ്മാണശാലയിലെ തൊഴിലാളികളുമുണ്ട്.

കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മാർട്ടിന്റെ വാഹനത്തിൽ

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ആദ്യ മരണം. കാഴ്ച്ച മങ്ങിയും ഛർദിലുമായി കൂടുതൽ പേർ ചികിത്സ തേടിയതോടെ പോലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച്ച മരണ സംഖ്യ കുതിച്ചുയർന്നു. അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്  പോസ്റ്റ്‌മോർട്ടം ചെയ്യാതെ സംസ്കരിച്ചു. ധനൌരയിലെ മദ്യ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ പോലീസ്  വ്യാജ മദ്യം നിർമ്മിക്കാനായി എത്തിച്ച ഉപകരണങ്ങള് പിടിച്ചെടുത്തു. പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഒളിവിലുളളവർക്കായി പോലീസ് അന്വേഷണം ഉൌർജ്ജിതമാക്കി. പ്രതികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

പെരുമ്പാവൂരിലെ 10 ദിവസം പ്രായമുള്ള കുഞ്ഞിനെ ഒഴിവാക്കാൻ കൊന്നുകളഞ്ഞത് മാതാപിതാക്കൾ, കൊടുംക്രൂരത

PREV
Read more Articles on
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി