നേപ്പാൾ ദുരന്തം: മരണസംഖ്യ 1259 ആയി; കാണാതായത് 5000 പേരെയെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി

Published : Sep 04, 2026, 06:49 AM IST
നേപ്പാൾ ദുരന്തം: മരണസംഖ്യ 1259 ആയി; കാണാതായത് 5000 പേരെയെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി

Synopsis

നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്

കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 5 വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടി. എന്നാൽ, 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങൾ തിരച്ചിൽ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ അറിയിച്ചു. ദുരന്തം ഉണ്ടായ മേഖലകളിൽ സഹായം വിതരണം ചെയ്യുന്നത് ഏറെ കഠിനം എന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ്‍യുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച് പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്‍റെ ബന്ധുക്കൾ; നീതി വേണമെന്ന് ആവശ്യം
കുതിച്ച് ജിഎസ്എൽവി എഫ് 17, വിക്ഷേപണം വിജയം; നിർണായക ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ