പാക് ആരാധകർക്ക് തോൽവിക്കനുസരിച്ച് ഇളവ്; ഇന്ത്യ- പാക് മത്സരത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ പരസ്യം വിവാദത്തിൽ

Published : Oct 14, 2023, 09:31 PM ISTUpdated : Oct 14, 2023, 09:56 PM IST
പാക് ആരാധകർക്ക് തോൽവിക്കനുസരിച്ച് ഇളവ്; ഇന്ത്യ- പാക് മത്സരത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ പരസ്യം വിവാദത്തിൽ

Synopsis

ഇന്ത്യയിലെ പ്രധാന യാത്രാ വെബ്സൈറ്റാണ് മേക്ക് മൈ ട്രിപ്പ്. ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ​ഗുജറാത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ പരസ്യം നൽകി പെട്ടിരിക്കുകയാണ് ഈ കമ്പനി. പാക് ആരാധകരെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യത്തിന്റെ തലക്കെട്ട്.

ദില്ലി: ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് മേക്ക് മൈ ട്രിപ്പ് നൽകിയ പരസ്യം വിവാദത്തിൽ. പാകിസ്ഥാൻ വലിയ തോൽവി വഴങ്ങിയാൽ വലിയ ഇളവ് നൽകാമെന്നായിരുന്നു പാക് ആരാധകർക്കുള്ള കമ്പനിയുടെ ഓഫർ. പരസ്യത്തെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രം​ഗത്തെത്തിയോടെ പരസ്യം വിവാദത്തിലായി. ഇന്ത്യയിലെ പ്രധാന യാത്രാ വെബ്സൈറ്റാണ് മേക്ക് മൈ ട്രിപ്പ്. ഇന്ത്യ - പാക് മത്സരത്തിന് മുമ്പ് ​ഗുജറാത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ പരസ്യം നൽകി പെട്ടിരിക്കുകയാണ് ഈ കമ്പനി. പാക് ആരാധകരെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യത്തിന്റെ തലക്കെട്ട്.

അതിഥികളെ ദൈവ തുല്യരായി കാണുന്നു എന്നതാണ് ഇന്ത്യൻ സംസ്കാരമെന്ന് പറഞ്ഞാണ് പാക് ആരാധകരെ കളിയാക്കുന്ന രീതിയിലുള്ള ഓഫർ കമ്പനി പരസ്യത്തിൽ നൽകിയിരിക്കുന്നത്. പാകിസ്ഥാൻ 200 റൺസിനോ 10 വിക്കറ്റിനോ തോറ്റാൽ 50 ശതമാനം ഓഫറെന്നായിരുന്നു പ്രഖ്യാപനം. നൂറ് റൺസിനോ ആറ് വിക്കറ്റിനോ ഇന്ത്യ ജയിച്ചാൽ 30 ശതമാനവും 50 റൺസിനോ 3 വിക്കറ്റിനോ ജയിച്ചാൽ 10 ശതമാനം ഓഫറും പ്രഖ്യാപിച്ചു. ഇതിനുള്ള ഓഫർ കോഡും പരസ്യത്തിൽ നൽകിയിരുന്നു. 

പാകിസ്ഥാന് 'എട്ടിന്റെ' പണി! ഏകദിന ലോകകപ്പില്‍ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മയും സംഘവും

എന്നാൽ പരസ്യത്തിനെതിരെ ഇന്ത്യൻ ആരാധകരടക്കം സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങളുന്നയിച്ചിരുന്നു. വെറുപ്പുയർത്തുന്ന പരസ്യമെന്നാണ് പ്രധാന വിമർശനം. പരസ്യത്തിന്റെ പേരിൽ പാക് ആരാധകരോട് ചിലർ മാപ്പും ചോദിക്കുന്നുണ്ട്. അതേസമയം, പരസ്യം വെറും തമാശയാണെന്നാണ് വീരേന്ദ്രൻ സെവാ​ഗിന്റെ പ്രതികരണം. വിവാദങ്ങളുയർന്നെങ്കിലും പരസ്യത്തോട് പ്രതികരിക്കാൻ മേക്ക് മൈ ട്രിപ്പ് ഇതുവരെ തയ്യാറായിട്ടില്ല.  

https://www.youtube.com/watch?v=RowFce1Cwr0

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ