Kejriwal Covid Positive : കെജ്രിവാളിന് കൊവിഡ്, എയിംസിലെ 50 ഡോക്ടർമാർ പോസിറ്റീവ്, ദില്ലിയിൽ കേസുകൾ കൂടുന്നു

Published : Jan 04, 2022, 11:06 AM ISTUpdated : Jan 04, 2022, 11:27 AM IST
Kejriwal Covid Positive :  കെജ്രിവാളിന് കൊവിഡ്, എയിംസിലെ 50 ഡോക്ടർമാർ പോസിറ്റീവ്, ദില്ലിയിൽ കേസുകൾ കൂടുന്നു

Synopsis

ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ.

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് (Arvind Kejriwal) കൊവിഡ് (Covid) സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് സ്വയം ഐസൊലേറ്റ് ചെയ്യാനും കെജ്രിവാൾ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

അതേസമയം ദില്ലി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി സഫ്ദർജംഗ് ആശുപത്രിയിലെ 23 റസിഡന്റ് ഡോക്ടർമാർക്കും കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ. 

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും  അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഇനി മുതൽ പകുതി ജീവനക്കാർ മാത്രമായി ആയിരിക്കും പ്രവർത്തിക്കുക. അതേസമയം, 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36000 ആയി ഉയർന്നു. 115 ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രാജ്യത്തെ ഒമിക്രോൺ കേസുകൾ 2000 ആയി ഉയര്‍ന്നു. അതിനിടെ, കൗമാരക്കാരുടെ വാക്സീന് വേണ്ടി രജിസ്ട്രേഷൻ ചെയ്തവരുടെ എണ്ണം 60 ലക്ഷമായി ഉയർന്നു.

അതേസമയം, ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ വാക്സീൻ ബൂസ്റ്റർ ഡോസിനായി പരിഗണിക്കണമെന്ന അപേക്ഷ ഇന്ന് ഡിസിജിഐ വിദഗ്ധ സമിതി പരിശോധിക്കും. കോവാക്‌സിനോ കോവിഷീൽഡോ സ്വീകരിച്ചവർക്ക് മൂന്നാം ഡോസായി ഈ വാക്സിൻ നൽകണമെന്നാണ് കമ്പനിയുടെ അപേക്ഷ.

രാജ്യത്ത് കൊവിഡ് വീണ്ടും ഭീതി വിതയ്ക്കുകയാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രെഗത്തെത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വെല്ലുവിളികളെ നേരിടാൻ എല്ലാവരും സജ്ജരാകണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞിരുന്നു. 33 ദിവസങ്ങൾക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ 10000 കടന്നതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

Read Also:   'വെല്ലുവിളികളെ നേരിടാൻ സജ്ജരാവുക'; മാസ്കാണ് ആയുധമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്
ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി ഇല്ല, കുട്ടികൾ എത്തണമെന്ന നിബന്ധനയുമായി യുപി സർക്കാർ; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി