
ദില്ലി: ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച ആരംഭിച്ചത് 2013 മുതലാണെന്ന് ദില്ലിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. ആം ആദ്മി പാർട്ടി വന്നതോടെ കോൺഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവൻ അങ്ങോട്ട് പോയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തകർച്ച ആരംഭിച്ചു. ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പി സി ചാക്കോ പ്രതികരിച്ചു. ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് പാര്‍ട്ടി എംപി അധിര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Read Also: കോണ്‍ഗ്രസിന്‍റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‍രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിലെത്തിയത്. 70ല്‍ 62 സീറ്റ് നേടിയാണ് കെജ്‍രിവാള്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. ആം ആദ്മി പാര്‍ട്ടി ആകെ പോള്‍ ചെയ്തതിന്‍റെ 53.57 ശതമാനം വോട്ടുകള്‍ നേടി. ബിജെപിക്ക് 38.5 ശതമാനം വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്‍റെ വോട്ട് വെറും 4.26 ശതമാനമായി ഇടിഞ്ഞു.
Read Also: രാജ്യതലസ്ഥാനം തൂത്തുവാരി ആംആദ്മി, നാണംകെട്ട് ബിജെപി, വട്ടപൂജ്യമായി കോണ്‍ഗ്രസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam