
ദില്ലി: ജോലിക്ക് ഭൂമി കോഴ ആരോപണക്കേസിൽ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിയുമുൾപ്പെടെ 14 പേർക്ക് ജാമ്യം. ദില്ലി കോടതിയാണ് അമ്പതിനായിരം രൂപ ആൾജാമ്യത്തിൽ ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ സിബിഐ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പാട്ന, റാഞ്ചി, മുംബൈ, ബീഹാർ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലും പരിശോധന നടന്നു.
കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദിനേയും ഭാര്യ റാബ്രി ദേവിയേയും കഴിഞ്ഞ ചൊവ്വാഴ്ച്ച സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളുൾപ്പെടെ 16 ഇടങ്ങളിൽ അന്ന് പരിശോധന നടത്തിയിരുന്നു.
ഇതിനെതിരെ തേജസ്വി യാദവ് രംഗത്തെത്തി. ബിജെപിക്കെതിരെ നിൽക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ബിജെപിയോട് സഖ്യമുണ്ടാക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് പരസ്യമായ കാര്യമാണെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു. കൂടാതെ ഇവരുടെ വീട്ടിൽ നിന്നും 600 കോടിയുടെ സ്വത്തുക്കൾ കണ്ടെത്തിയെന്ന ഇഡിയുടെ പരാമർശത്തിനെതിരേയും തേജസ്വി രംഗത്തെത്തി.
ജോലിക്ക് ഭൂമി അഴിമതി; ലാലു പ്രസാദ് യാദവിനെയും മകളേയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് സിബിഐ
ലാലുപ്രസാദിനും ഭാര്യക്കും പുറമെ കേസിൽ മക്കളായ മിസ, ഹേമ എന്നിവരുൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലി നൽകിയതിന് പകരമായി കുറഞ്ഞ വിലയ്‌ക്ക് ലാലുവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. 2022 മേയിലാണ് സി.ബി.ഐ കേസെടുത്തത്.
2024ൽ ബിജെപി മുക്ത ഭാരതത്തിനായി കൈകോർക്കണമെന്ന് നിതീഷും ലാലുപ്രസാദ് യാദവും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam