ദില്ലി വിജയം; കെജ്‍രിവാളിനെ അഭിനന്ദിക്കാന്‍ ദീദിയുടെ വിളിയെത്തി, വികസനം മാത്രമേ നടപ്പിലാകൂ എന്നും മമത

By Web TeamFirst Published Feb 11, 2020, 2:49 PM IST
Highlights

മോദി സര്‍ക്കാരിന്‍റെ പൗരത്വ നയങ്ങളെല്ലാം നിരാകരിക്കപ്പെട്ടുവെന്നും വികസനം മാത്രമേ നടപ്പിലാകൂ എന്നും മമത...

ദില്ലി: ദില്ലിയില്‍ മൂന്നാം തവണയും വിജയക്കൊടി പാറിച്ച ആംആദ്മിക്കും അരവിന്ദ് കെജ്‍‍രിവാളിനും അഭിനന്ദനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി സര്‍ക്കാരിന്‍റെ പൗരത്വ നയങ്ങളെല്ലാം നിരാകരിക്കപ്പെട്ടുവെന്നും വികസനം മാത്രമേ നടപ്പിലാകൂ എന്നും മമത ബാനര്‍ജി മാധ്യമങ്ങളോട് പറ‍ഞ്ഞു. 

എഴുപതില്‍ അറുപത് സീറ്റുകളില്‍ ആംആദ്മി ഇപ്പോഴും ലീഡ് ചെയ്യുകയാണ്. അന്തിമ ചിത്രം ഉടന്‍ വരുമെന്നിരിക്കെ ആംആദ്മിയുടെ വിജയം ഉറപ്പിച്ച് കഴിഞ്ഞു. 2015 ലെ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളാണ് ആംആദ്മി നേടിയത്. ബിജെപിയ്ക്ക് മൂന്ന് സീറ്റുകളാണ് ലഭിച്ചത്. 

West Bengal Chief Minister Mamata Banerjee on : I have congratulated Arvind Kejriwal. People have rejected BJP. Only development will work, CAA, NRC and NPR will be rejected

— ANI (@ANI)

ദില്ലി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൽ അരവിന്ദ് കെജ്‍രിവാളിനേയും ആംആദ്മി പാര്‍ട്ടിയേയും കേരള മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു. ദില്ലിയിൽ ഹാട്രിക് വിജയം നേടിയ കെജ്‍രിവാളിനെ അഭിനന്ദിക്കുന്നു എന്ന്  മുഖ്യമന്ത്രി പിണറായി വജയൻ പറഞ്ഞു. ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. 

ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികൾക്കും എതിരെ ജനം നൽകിയ തിരിച്ചടിയാണ് ദില്ലി ഫലമെന്നും പിണറായി വിജയൻ പറഞ്ഞു. ബിജെപിക്ക് ഒരു ബദലുണ്ടെങ്കിൽ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് ദില്ലി ഫലം. ഈ ഫലത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കണം. രാജ്യത്തിന്‍റെ പൊതുവികാരമാണ് ദില്ലി ഫലത്തിൽ പ്രതിഫലിച്ചതെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു.

click me!