ദില്ലിയിൽ വീണ്ടും വെടിവെയ്പ്പ്; വെടിയുതിര്‍ത്തത് നാലുതവണ

Published : Feb 07, 2020, 03:23 PM ISTUpdated : Feb 07, 2020, 03:40 PM IST
ദില്ലിയിൽ വീണ്ടും വെടിവെയ്പ്പ്; വെടിയുതിര്‍ത്തത് നാലുതവണ

Synopsis

ദില്ലി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ് ഉണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ രാജ്യതലസ്ഥാനമായ ദില്ലിയിൽ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ദില്ലി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ് ഉണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നേരത്തെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ജാമിയമിലിയ സര്‍വ്വകലാശാലയിലും ഷഹീൻ ബാഗിലും വെടിവെപ്പുണ്ടായിരുന്നു. സ്കൂട്ടറിൽ എത്തിയ രണ്ടുപേര്‍ ക്യാംപസിന്റെ അഞ്ചാം ഗേറ്റിന് മുന്നിൽ നിന്ന് ആകാശത്തേക്ക്  വെടിവയ്ക്കുകയായിരുന്നു. ആർക്കും പരിക്കില്ല. കേസിൽ അന്വേഷണം നടക്കുകയാണ്.

അതിനിടെയാണ്  ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തും വെടിവെപ്പുണ്ടായത്. ഈ കേസില്‍ പ്രതി കപിൽ ഗുജ്ജാറിനെ പൊലീസ് പിടികൂടിയിരുന്നു.  ഈ കേസിലും  അന്വേഷണം നടക്കുകയാണ്. തുടര്‍ച്ചയായി വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നാളെ ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വെടിവെപ്പുണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു