സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കൊവിഡ് രോഗികള്‍ക്ക്, നിര്‍ദ്ദേശം നല്‍കി ദില്ലി സര്‍ക്കാര്‍

By Web TeamFirst Published May 24, 2020, 8:59 PM IST
Highlights

അമ്പതിന് മുകളിൽ കിടക്കകൾ ഉള്ള 117 സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. 

ദില്ലി: കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയിൽ സ്വകാര്യ ആശുപത്രികളിലെ ഇരുപത് ശതമാനം കിടക്കകൾ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി നീക്കി വയ്ക്കാൻ ദില്ലി സർക്കാർ ഉത്തരവിട്ടു. അമ്പതിന് മുകളിൽ കിടക്കകൾ ഉള്ള 117 സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ദില്ലിയിൽ ഇന്ന് കൊവിഡ് രോഗികൾ പതിമൂവായിരം പിന്നിട്ടിരുന്നു.

In order to increase the bed capacity for patients, all 117 nursing homes/private hospitals having bed strength of 50 beds or more are directed/earmark at least 20% of their total bed strength for patients: Delhi Govt

— ANI (@ANI)

അതിനിടെ ദില്ലിയിൽ ഇന്ന് 9 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 359 ആയി. 137 പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നതായി സിആർപിഎഫ് അറിയിച്ചു. 
 

click me!