ദില്ലിയിലെ വായു മലിനീകരണം അപകടകരമായ രീതിയില്‍

By Web TeamFirst Published Oct 31, 2019, 7:04 AM IST
Highlights

ദീപാവലി കഴി‌ഞ്ഞതില്‍ പിന്നെ മാസ്ക് വയ്ക്കാതെ പുറത്തിറങ്ങാറില്ല. ദില്ലിനഗരത്തിലെ വായൂ മലിനീകരണം നിലവിട്ട് ഉയരുകയാണ്. 

ദില്ലി: ദില്ലിയിലെ വായു മലിനീകരണം അപകടകമായ രീതിയിലേക്ക്. ദീപാവലിയ്ക്ക് ശേഷമാണ് മലിനീകരണ തോത് കൂടിയത്. മൂന്നു മാസം മുന്‍പാണ് തൃശൂര്‍ സ്വദേശി വിഖ്നേഷ് ജോലി കിട്ടി ദില്ലിയിലെത്തിയത്. അന്തരരീക്ഷ മലിനീകരണത്തെക്കുറിച്ച് കേട്ടിരുന്നെങ്കിലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. 

ദീപാവലി കഴി‌ഞ്ഞതില്‍ പിന്നെ മാസ്ക് വയ്ക്കാതെ പുറത്തിറങ്ങാറില്ല. ദില്ലിനഗരത്തിലെ വായൂ മലിനീകരണം നിലവിട്ട് ഉയരുകയാണ്. നാനൂറു കടന്നാല്‍ അപകടകരമായ നിലയിലെന്നാണ് കണക്ക്. രണ്ട് ദിവസങ്ങളിലായി മുന്നൂറ്റിയന്പതിനും നാനൂറിനുമിടയിലാണ് വായൂമലിനീകരണ തോത്. അനന്ദ് വിഹില്‍ രേഖപ്പെടുത്തിയത് 423.

ദീപാവലിയാഘോഷങ്ങളുടെ ബാക്കിയാണ് മലിനീകരണം ഇത്ര ഇരട്ടിയായത്. വിലക്കുണ്ടായിട്ടും ഹരിയാനയിലെയും പഞ്ചാബിലെയും പാടങ്ങള്‍ തീയിടുന്നത് കൂടിയെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ചത്തെ കണക്ക് പ്രകാരം 2577 സ്ഥലങ്ങളില്‍ പാടങ്ങള്‍ തീയിട്ടു. ശനിയാഴ്ചയത് ആയിരത്തി അഞ്ഞൂറായിരുന്നു.

click me!