ദില്ലി മദ്യനയക്കേസ്: ആം ആദ്മി പാർട്ടിയെ പ്രതി ചേർത്തതായി ഇഡി സുപ്രീം കോടതിയിൽ

Published : May 17, 2024, 06:23 PM IST
ദില്ലി മദ്യനയക്കേസ്: ആം ആദ്മി പാർട്ടിയെ പ്രതി ചേർത്തതായി ഇഡി സുപ്രീം കോടതിയിൽ

Synopsis

ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണ ഏജന്‍സിക്കാവശ്യപ്പെടാം.

ദില്ലി:  ദില്ലി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത് ഇഡി. സുപ്രീംകോടതിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യമായാണ് ഒരു അഴിമതി കേസില്‍ നേതാക്കള്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടിയേയും പ്രതി ചേര്‍ക്കുന്നത്. അഴിമതി പണം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണ ഏജന്‍സിക്കാവശ്യപ്പെടാം. പാര്‍ട്ടി ആസ്ഥാനമടക്കമുള്ള സ്വത്ത് വകകകള്‍ കണ്ടുകെട്ടാനുമാകും. അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്‍റെ ഹര്‍ജി വിധി പറയാനായി സുപ്രീംകോടതി മാറ്റി.

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'