ദില്ലി മദ്യനയ അഴിമതി കേസ്; അഞ്ചാം സമന്‍സിനും ഹാജരാകാതെ കെജ്രിവാള്‍, പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം

Published : Feb 02, 2024, 04:42 PM IST
ദില്ലി മദ്യനയ അഴിമതി കേസ്; അഞ്ചാം സമന്‍സിനും ഹാജരാകാതെ കെജ്രിവാള്‍, പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം

Synopsis

അതേസമയം, ദില്ലി ബിജെപി ഓഫിസിന് സമീപം ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിൽ കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു

ദില്ലി:ദില്ലി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ അഞ്ചാം സമൻസിനും ഹാജരാകാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ദില്ലി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കെജ്രിവാൾ ആരോപിച്ചു. അതേസമയം, ദില്ലി ബിജെപി ഓഫിസിന് സമീപം ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിൽ കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു. ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ അട്ടിമറിയാരോപിച്ചാണ് ആം ആദ്മി പാർട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പൊലീസ് ബാരിക്കേഡ് കടന്ന് മാർച്ചിന് ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, എഎപി സർക്കാരിനെതിരെ ബിജെപി നടത്തിയ മാർച്ചും പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇരുപ്രതിഷേധങ്ങൾക്കും കണക്കിലെടുത്ത് വലിയ സുരക്ഷയിലായിരുന്നു ദില്ലിയിലെ ഡിഡിയും മാർഗ്.

ദില്ലി മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം, തുടര്‍നീക്കം ആലോചിച്ച് ഇഡി

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി