
ദില്ലി: സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ദില്ലി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്. വിഷയം സജീവമാക്കി നിർത്താനുള്ള തീരുമാനത്തിലാണ് ബിജെപി. മണിപ്പൂരിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ വന്ദേമാതരം ആലപിച്ച് ബിജെപി പ്രവർത്തകർ. അതേ സമയം കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്.
വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കൂടുതല്‍ പരാതികള്‍ വന്നേക്കാം. മംഗളൂരുവിലും ദില്ലിയിലുമായി ഇന്നലെ പരാതികള്‍ നല്‍കിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരാതി നല്‍കാനാണ് ബിജെപിയുടെ നീക്കം. രാജ്യദ്രോഹ നടപടിയെന്നാരോപിച്ച് ബിജെപിയും രാഷ്ട്രീയ ആക്രമണം തുടരുകയാണ്. സംഘാടനത്തില്‍ സംഭവിച്ച പാളിച്ചയില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam